റിയാദ്: സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായയ ഡോ. ഔസാഫ് സഈദിന് ഇന്ത്യന്‍ പ്രവാസി സമൂഹം ഊഷ്മള വരവേല്‍പ് നല്‍കി. ഇന്ത്യാ-സൗദി സൗഹൃദം ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡര്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമമാണ് ഇന്ത്യന്‍ മിഷന്റെ പ്രഥമ ദൗത്യമെന്നും മറുപടി പ്രസംഗത്തില്‍ അംബാസഡര്‍ വ്യക്തമാക്കി.
ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുളള രാഷട്രമാണ് സൗദി അറേബ്യ. ഇതിന് പുറമെ ഇരുരാഷ്ട്രങ്ങളും തമ്മിലുളള സഹകരണം ശക്തമാണെന്നും അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ സൗദി സന്ദര്‍ശനവും സൗദി ഭരണാധികാരികളുടെ ഇന്ത്യാ സന്ദര്‍ശനവും നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കി. പ്രതിരോധം, ആരോഗ്യം, നിക്ഷേപം, വാണിജ്യം, ഊര്‍ജം എന്നീ മേഖലകളില്‍ ഇന്ത്യാ-സൗദി സഹകരണം കൂടുതല്‍ കരുത്ത് നേടിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. 45,000 വിദ്യാര്‍ഥികള്‍ക്ക് 10 ഇന്ത്യന്‍ സ്‌കൂളുകള്‍ മാത്രമാണുളളത്. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ കാര്യങ്ങള്‍ക്ക് എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അംബാസഡര്‍ പറഞ്ഞു.
റിയാദിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് പ്രൗഢമായ സ്വീകരണ പരിപാടി ഒരുക്കിയത്. ഡോ. ഔസാഫ് സഈദിനും പത്‌നി ഫര്‍ഹ സഈദിനും വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി കൂട്ടായ്മകള്‍, പൗര പ്രമുഖര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങി ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നാനാ തുറയിലുളളവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.
ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഷിഹാബ് കൊട്ടുകാട്, ഇംതിയാസ് അഹമദ്, നിയാസ് അഹമദ്, അഷറഫ് വടക്കേവിള, സൈഗം ഖാന്‍, എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.