
ദമ്മാം: ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി പ്രവര്‍ത്തകന്‍ അനീറിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.
പരിപാടിയില്‍ നവയുഗം പ്രസിഡന്റ് ഷാഹിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അനീറിന് ഉപഹാരം സമ്മാനിച്ചു. കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാവായ ഉണ്ണി പൂച്ചെടിയല്‍, ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാര്‍, സെക്രട്ടറി സലാം പരപ്പനങ്ങാടി, ഭാരവാഹികളായ നസീര്‍ കൊല്ലം, ഷൊഹാബ്, റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.