നൗഫല്‍ പാലക്കാടന്‍

റിയാദ്: ലോക പ്രശസ്ത ഹാന്‍ഡ് പാന്‍ പ്ലയര്‍ ഡാനിയല്‍ വാപ്ലസിയുടെ മാന്ത്രി സ്പര്‍ശം സംഗീത പ്രേമികള്‍ക്ക് കൗതുക കാഴ്ചയായി. സൗദിയില്‍ അപരിചിതമായ സംഗീത ഉപകരണമാണ് ഹാന്‍ഡ്പാനില്‍. വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് ഡാനിയല്‍ സംഗീതത്തിന്റെ മധുരസ്വരങ്ങളുയര്‍ത്തിയത് ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ‘അന്‍തസാഹിര്‍’-നിങ്ങള്‍ ഇന്ദ്രജാലക്കാരനാണ് എന്നായിരുന്നു അറബികള്‍ ആര്‍ത്തുവിളിച്ചത്.
റിയാദ് സീസണിന്റെ ഭാഗമായി മസ്മക് കോട്ട മൈതാനത്തെ നബ്ദ് നഗരിയില്‍ സൗദി എന്ററൈമെന്റ് അതോറിറ്റി സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് ഡാനിയല്‍ വാപ്ലസ് സന്ദര്‍ശകര്‍ക്ക് മാന്ത്രിക വിരുന്നൊരുക്കിയത്. പരിപാടിക്കൊടുവില്‍ സ്വയം പരിചയപ്പെടുത്തി. മ്യൂസിക് ഉപകരണത്തെ സംബന്ധിച്ചും വിവരിച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും കുട്ടികളോട് സ്‌നേഹം പങ്കുവെച്ചുമാണ് ഡാനിയല്‍ വേദി വിട്ടത്.

ഒരു വേനല്‍ ചൂട് കാലത്ത് ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. കൊച്ചി നഗരം എനിക്ക് സുപരിചിതമാണ്. വേനലിന്റെ തീഷ്ണതയില്‍ ഞാന്‍ ഉരുകി ഒലിച്ചെങ്കിലും കേരള നാടും അവിടത്തെ ജനങ്ങളും കുളിര്‍ കാഴ്ചയായി മനസ്സിലുണ്ടെന്ന് ഡാനിയല്‍ സൗദിടൈംസിനോട് പറഞ്ഞു. ഇത്തവണ ഡിസംബറില്‍ ഷോ ചെയ്യാന്‍ ബാഗ്ലൂര്‍ സന്ദര്‍ശിക്കും. വരും ദിവസങ്ങളില്‍ റിയാദിലെ നബ്ദ് നഗരിയില്‍ രാത്രി 11.10 ന് ഡാനിയല്‍ വീണ്ടും മാന്ത്രിക സ്പര്‍ശവുമായി വേദിയിലെത്തും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.