Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

അശ്‌ളീലം കാട്ടിയ യുവാക്കള്‍ 24 മണിക്കൂറിനകം കസ്റ്റഡിയില്‍

റിയാദ്: സൗദിയില്‍ വനിതകളോട് അശ്‌ളീലമായി പെരുമാറിയ യുവാക്കളെ 24 മണിക്കൂറിനകം പിടികൂടി. രണ്ട് വ്യത്യസ്ഥ സംഭവങ്ങളില്‍ മൊബൈല്‍ ഫോണിലും സി സി ടി വിയിലും പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. രാജ്യത്ത് പുതുതായി നിലവില്‍ വന്ന ആന്റി ഹരാസ്‌മെന്റ് നിയമ പ്രകാരമാണ് 20 വയസ് പ്രായമുളള യുവാവിനെ അറസ്റ്റ് ചെയ്തത്. കാറിലിരുന്ന യുവതിയുടെ അടുത്തെത്തിയ യുവാവ് വിരലുകൊണ്ടും നാവുകൊണ്ടും ആഗ്യം കാണിച്ചു. കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ട യുവാവ് അശ്‌ളീലം പറയുകയും ചെയ്തു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവതി, ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അതേസമയം, യുവതി പൊലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ദൃശ്യം വൈറലായതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ പൊലീസിന് നിര്‍ദേശം നല്‍കി.


ദമാമിലാണ് മറ്റൊരു സംഭവം. ഗ്രോസറി ഷോപ്പില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതും സാമൂഹിക മാധ്യമങ്ങളില്‍ പ്രിരിച്ചു. തുടര്‍ന്നാണ് അന്വേഷണം നടത്തി കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുഅജബ് ഉത്തരവിട്ടത്.


പരാതിക്കാരില്ലെങ്കിലും ഇത്തരം സംഭവങ്ങളില്‍ പൊലീസിന്റെ നിയമ നടപടി സ്വീകാര്യമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വ്യക്തികളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കണം. ഇത് ഇസ്‌ലാമിക നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top