റിയാദ്: വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അസീസിയ ട്രെയിന്‍മാള്‍ (ഗാര്‍ഡനിയ) ശാഖ ഏഴാം വാര്‍ഷികം ആഘോഷിക്കുന്നു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ ആകര്‍ഷകമായ ഓഫറുകളും വന്‍ വിലക്കിഴിവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷികാഘോഷങ്ങളുട ഭാഗമായി ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് നവംബര്‍ 27 മുതല്‍ ട്രെയിന്‍ മാളിലെ നെസ്‌റ്റോ ഹൈപ്പറിന്റെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. രാവിലെ 7 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് സമയമെന്നും നെസ്‌റ്റോ അധികൃതര്‍ അറിയിച്ചു.

ഗാര്‍മന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ രണ്ട് ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. ഇനാം ലോയല്‍റ്റി കാര്‍ഡ് ഉളള ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിലക്കിഴിവില്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരവും ഉണ്ട്. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഏറ്റവും കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ‘ഹാപ്പി അവേഴ്‌സ്’ എന്ന പേരില്‍ പ്രത്യേക ഓഫര്‍ ഉപഭോക്തക്കളെ വിസ്മയിപ്പിക്കുന്ന അനുഭവം സമ്മാനിക്കുമെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിന് പുറമെ കാഷ് കൗണ്ടറില്‍ സ്‌പെഷ്യല്‍ സര്‍പ്രൈസും ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും സമ്മാനങ്ങള്‍, ഗസ് ആന്റ് വിന്‍ ട്രോളി, ഓരോ ദിവസവും ഏറ്റവും കൂടുതല്‍ തുകക്ക് ഉല്‍പ്പന്നവാങ്ങുന്ന ഉപഭോക്താവിനുളള സമ്മാനം, കുട്ടികള്‍ക്കായി വിനോദ, വിജ്ഞാന മമത്സരങ്ങള്‍ എന്നിവയും അരങ്ങേറും.
ജി സി സിയില്‍ 75 ഹൈപ്പര്‍ മാര്‍ക്കറ്റുകളുളള നെസ്‌റ്റോ ഗ്രൂപ്പ് 2020ല്‍ 4 ഹൈപ്പറുകള്‍ സൗദിയില്‍ ആരംഭിക്കും. കോഴിക്കോട് രണ്ട് ഹൈപ്പറുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ നാസര്‍ കെ ഐ, പര്‍ചേസ് ഹെഡ് ഫസല്‍ വി എം, എച്ച് ആര്‍ ഹെഡ് അബ്ദുല്‍ ജലീല്‍, മാര്‍ക്കറ്റിംഗ് ഹെഡ് ഇമ്രാന്‍ സേഠ്, റീജിയനല്‍ ഓപറേഷന്‍സ് ഹെഡ് നിലാസ് എന്‍, റീജിയനല്‍ ഓപറേഷന്‍സ് മാനേജര്‍ നവാഫ് അല്‍ അന്‍സി, സ്‌റ്റോര്‍ ഓപറേഷന്‍സ് മാനേജര്‍ അബു നവാഫ്, ഷാഫി മണ്ടോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.