റിയാദ്: വിദേശികള്‍ക്കിടയില്‍ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ആരോഗ്യ ബോധവല്‍കരണങ്ങളും ആതുര സേവനങ്ങളും ശ്രദ്ധേയമാണെന്ന് ഇന്ത്യന്‍ അംബസഡര്‍ ഡോ. ഔസാഫ് സയിദിന്റെ പത്‌നി ഫര്‍ഹാ സയീദ്. ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി സഫ മക്ക സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിനില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ബത്ഹ പോലുള്ള സ്ഥലങ്ങളില്‍ ചെറിയ ചിലവില്‍ ചികിത്സ ലഭ്യമാക്കുന്നത് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വലിയ ആശ്വാസമാണ്. വിവിധ ഭാഷകളിലുള്ള ഡോക്ടര്‍മാരുടെ സേവനം രോഗി – ഡോക്ടര്‍ വിനിമയം എളുപ്പമാക്കും. സാമൂഹ്യ നന്മ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണക്കുന്നതായും അവര്‍ പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശന ഹാളിന്റെ ഉത്ഘാടനവും ഫര്‍ഹാ സയീദ് നിര്‍വഹിച്ചു. പ്രത്യേകം തയ്യാറാക്കിയ ചുവരില്‍ ബോധവത്കരണ സന്ദേശം എഴുതി ഒപ്പ് വെക്കുകയും ചെയ്തു. ി ക്ലിനിക്കിലെ ഡോക്ടര്‍മാരുമായി നടന്ന ടേബിള്‍ ടോക്ക് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും സാമൂഹ്യവിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മൈമൂന അബ്ബാസ് നിയന്ത്രിച്ചു. അതിഥികള്‍ക്ക് ഡോ.ബുദൂര്‍ അല്‍ ഹമൂദി പൂച്ചെണ്ട് സമ്മാനിച്ചു. ഡോ. മിനി, ഡോ. രഹാന, ഡോ. ശബ്‌നം, ഡോ. റഹ്മ, ഡോ. ഫാത്തിമ, ഡോ. അമീറ അല്‍ ഉനൈസി, നഴ്‌സുമാരായ ശരീഫ, നസീമ, ഗോപിക നിത്യ രാജ്, നീതു ജോസഫ്, അനു വര്‍ഗീസ്, ബുഷ്‌റ, സുറുമി, അവയര്‍നെസ്സ് ആന്‍ഡ് പബ്ലിക് റിലേഷഷന്‍ അംഗകങ്ങളായ ഫാത്തിമ അല്‍ ഹാരിഷ്, ലമ, അഹദ്, സാമിയ, ഹുദ, മിഷാഹില്‍, റിഫ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.