
റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഏഴാമത് വാര്‍ഷികവും അത്താഴ വിരുന്നും സംഘടിപ്പിച്ചു. പുതിയ ഭരണ സമിതിയേയും യോഗം തെരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പദ്ധതി നടപ്പിലാക്കാന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗം ടാഗോര്‍ ആര്യാട് ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന്‍ പോളക്കുളം അധ്യക്ഷത വഹിച്ചു. സാജിദ് മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ വഹാബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ശരത് സ്വാമിനാഥന്‍ (പ്രസിഡന്റ്) സിജു പീറ്റര്‍ (ജനറല്‍ സെക്രട്ടറി) സൈഫുദ്ദീന്‍ വിളക്കേഴം (ട്രഷറര്‍), ഹാഷിം മണ്ണഞ്ചേരി, സുരേഷ് ആലപ്പുഴ (വൈസ് പ്രസിഡന്റ്), ടാഗോര്‍ ആര്യാട്, ആന്റണി വിക്ടര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
സാജിദ് മുഹമ്മദ്, നാസറുദ്ദീന്‍ വിജെ, ശിഹാബുദീന്‍ പോളക്കുളം, ഷക്കീല വഹാബ്, നിസാര്‍ അഹമ്മദ്, അന്‍വാസ്, നിസാര്‍ കോലത്തു, ജലീല്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.