
റിയാദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണം-ഈദ്-കേരളപ്പിറവി ദിനം ആഘേഷിച്ചു. സുല്‍ത്താന അല്‍ നഖീല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ടി എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു.

ഷിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, ഷക്കീബ് കൊളക്കാടന്‍, സത്താര്‍ കായംകുളം, അബ്ദുല്ല വല്ലാഞ്ചിറ, സുധീര്‍ കുമ്മിള്‍, ജലീല്‍ ആലപ്പുഴ, ഷക്കീല വഹാബ്, നിസാര്‍ അഹമദ്, ധന്യ ശരത്, നസ്‌റുദ്ദീന്‍ വി ജെ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും ട്രഷറര്‍ സൈഫുദ്ദീന്‍ വിളക്കേഴം നന്ദിയും പറഞ്ഞു.

മാവേലിയായി ഷാജി മുളക്കര വേഷമിട്ടു. സുരേഷ് ആലപ്പുഴയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ധന്യ ശരത് ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും അരങ്ങേറി. മാര്‍ഗം കളി, ഒപ്പന എന്നിവ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ടീം അവതരിപ്പിച്ചു. രാജന്‍ കാരിച്ചാലിന്റെ നേതൃത്വത്തില്‍ വളളംകളിയും വേദിയില്‍ പുനരാവിഷ്‌കരിച്ചു.

മുഹമ്മദ് സാജിദ്, ഷിഹാബ് പോളക്കുളം, ആന്റണി, ടാഗോള്‍, കുമാര്‍, ഹാഷിം, നൗഷാദ്, സെബാസ്റ്റിയന്‍, ഷാഫി പുന്നപ്ര, ബദര്‍, ഷാജി പുന്നപ്ര, അബ്ദുല്‍ വഹാബ്, സലിം, സഹീര്‍, ഫാരിസ്,

ഹരി നായര്‍, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. വിഭവ സമൃദമായ സദ്യയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.


വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.