റിയാദ്: റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) അംഗത്വ കാമ്പയിന്‍ ആരംഭിച്ചു. എട്ടു വര്‍ഷമായി കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സേവനം ചെയ്യുന്ന കൂട്ടായ്മയാണ് ഇവ. റിയാദിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന കൂടുതല്‍ ആളുകളെ കൂട്ടായ്മയില്‍ ചേര്‍ക്കുന്നതിനാണ് അംഗത്വ കാമ്പയിനെന്ന് സംഘാടകര്‍ അറിയിച്ചു. അംഗത്വത്തിന് പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ (0559134091), സെക്രട്ടറി സിജു പീറ്റര്‍ (0592128001) എന്നിവരുമായി ബന്ധപ്പെടണം. ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ തോട്ടപ്പള്ളി വരെയും കിഴക്ക് പുളിങ്കുന്ന് – തകഴി വരെയുമുളളവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹതയെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.