Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

ഉംറ ബസ് അപകടം: മരിച്ച ഏഴ് ഇന്ത്യന്‍ തീര്‍ത്ഥാടകരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി

മരിച്ചവരില്‍ റിയാദ് ലുലു ജീവനക്കാരനും

റിയാദ്: ഈ മാസം 16ന് മദീന – മക്കാ റോഡില്‍ ഉണ്ടായ ഉംറ ബസ് അപകടത്തില്‍ ഒന്‍പത് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി ജിദ്ദ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. തിരിച്ചറിയാത്ത ഏഴ് പേര്‍ വെന്തു മരിച്ചതായാണ് കരുതുന്നത്. അത്ഭുതകരമായ രക്ഷപ്പെട്ട രണ്ടു ഇന്ത്യക്കാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്ര പൂനെ സ്വദേശികളായ മാതിന്‍ ഗുലാം വലേല, ഭാര്യ സെബ നിസം ബഗ്ബാന്‍ എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ ഉള്‍പ്പെട്ട റിയാദ് മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ പശ്ചിമ ബംഗാള്‍ സ്വദേശി മുക്താര്‍ അലി ഗാസി (29) യെ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിയാനുളള ശ്രമം തുടരുകയാണെന്ന് ലുലു അധികൃതര്‍ അറിയിച്ചു..

മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച് കത്തിയമര്‍ന്ന ബസിലെ യാത്രക്കാരില്‍ 35 പേരും മരിച്ചതായാണ് കരുതുന്നത്. നാലു പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. തിരിച്ചറിയത്ത മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയാത്തതിനാല്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബിഹാര്‍, യു പി, പശ്ചിമ ബംഗാള്‍ സ്വദേശികളാണ് മരിച്ച ഇന്ത്യക്കാര്‍. മുസാഫര്‍പൂരിലെ ബാരുരാജ് മഹ്മദ സ്വദേശി അഷ്‌റഫ് ആലം, ഉത്തര്‍പ്രദേശുകാരായ ത്സാന്‍സി ദാദിയ പുര സ്വദേശി ഫിറോസ് അലി, ബാര്‍ലി ചാന്ദ് സ്വദേശി അഫ്താബ് അലി, നൗഷാദ് അലി, സീഷാന്‍ ഖാന്‍, അസംഖഢ് സ്വദേശി ബിലാല്‍ എന്നിവരെയാണ് തിരിച്ചറിയാനുളളത്.

റിയാദില്‍ നിന്നു പുറപ്പെട്ട സംഘം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി. അവിടെ നിന്ന് 170 കിലോമീറ്റര്‍ അകലെ അല്‍ അഖല്‍ റോഡിലാണ് അപകടം. മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടച്ച ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. ഒട്ടോമാറ്റിക് ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ തീര്‍ഥാടകര്‍ ബസില്‍ കുടുങ്ങി വെന്തുമരിച്ചു എന്നാണ് നിഗമനം. മുന്‍ സീറ്റിലിരുന്നവര്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചു. ഇവരാണ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top