
റിയാദ്: മുസ്ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്സ്) റിയാദില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുട്ടികളും കുടുംബിനികളും ഉള്‍പ്പെടെ സാമൂഹത്തിലെ വിവിധ മേഖലകളിലുളളവര്‍ പങ്കെടുത്തു. ലേസിന്‍ മുഹമ്മദിന്റെ ഖുറാന്‍ പാരായണത്തോടെ ആരംഭിച്ച ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. എം. ഇ. എസ് റിയാദ് ഘടകം നടത്തി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സക്കാത് സ്വരുപണം, വിതരണം എന്നിവ സംബന്ധിച്ച് സത്താര്‍ കായംകുളം, ഫൈസല്‍ പൂനൂര്‍ എന്നിവര്‍ വിശദീകരിച്ചു.
മുഹമ്മദ് ഇക്ബാല്‍, ഹുസൈന്‍ അലി, നിസാര്‍ അഹമ്മദ്, ഉസ്മാന്‍ കോയ.ഐ.പി, ഹബീബ് റഹ്മാന്‍, ആഷിഖ്, ഹബീബ് പിച്ചന്‍, ഡോ. അബ്ദുല്‍ അസീസ്, സലീം പള്ളിയില്‍, മുഹമ്മദ് നിഷാന്‍, അന്‍വര്‍ ഐദീദ്, സൈഫുദീന്‍ ഹെര്‍ഫി, നസീര്‍ ഹനീഫ കരുനാഗപ്പള്ളി, അബ്ദുല്‍ സലാം ഇടുക്കി, അബ്ദുല്‍ നാസര്‍ ഒതായി, സല്‍വ അന്‍വര്‍, ഷഫ്‌ന ഫൈസല്‍, നജ്മ നിസര്‍, റസിയ സലീം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റിയാദ് എം.ഇ.എസ്. സക്കാത് സംഭരണവുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ചെയര്‍മാന്‍ ഫൈസല്‍ പൂനൂരുമായി 0556203046 ബന്ധപ്പെടണം. ജന. സെക്രട്ടറി സൈനുല്‍ ആബിദ് തോരപ്പ സ്വാഗതവും സാജിദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.