റിയാദ്: ഗ്രാമീണ സ്വച്ഛഭാരത്, സ്വരാജ് സ്വാഭിമാന്‍ എന്നിവ മഹാത്മജിയുടെ സ്വപ്നങ്ങളാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിനു കഴിഞ്ഞെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഇന്ത്യന്‍ റെയില്‍വേ പിഎസി ചെയര്‍മാനുമായ പി കെ കൃഷ്ണദാസ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് ഫോറം നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മഹാത്മാഗാന്ധി @ 150’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് അജയകുമാര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് ബാബു കല്ലുമല, ജനറല്‍ സെക്രട്ടറി സജീവ് കായംകുളം എന്നിവര്‍ പ്രസംഗിച്ചു. സേവാ റിപ്പോര്‍ട്ട് സജിത്ത് ഓച്ചിറ അവതരിപ്പിച്ചു.
പി കെ കൃഷ്ണദാസിനെ ഐഒഎഫ് രേക്ഷാധികാരി മഹാദേവന്‍ പൊന്നാടയണിയിച്ചു. സുരേഷ് പാലക്കാട് മൊമെന്റോ സമ്മാനിച്ചു. സൗദി പൗരന്‍ മുഹമ്മദ് അല്‍ മൈമാനി ആലപിച്ച വൈഷ്ണവ ജനതോ എന്ന ദേശഭക്തിഗാനം ചടങ്ങില്‍ ശ്രദ്ധേയമായി. തുടര്‍ന്ന് ചിലങ്ക നൃത്തവേദിയിലെ കലാകാരികള്‍ നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.
ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, മുജീബ് റഹ്മാന്‍, മുഹമ്മദ് ഗുലാം ഖാന്‍ എന്നിവരെപി കെ കൃഷ്ണദാസ് മൊമെന്റോ നല്‍കി ആദരിച്ചു. ഐ ഒ എഫ് നാഷണല്‍ ട്രഷറര്‍ രാജേഷ് മൂലവീട്ടില്‍ സ്വാഗതവും ഐ എഫ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം പ്രസാദ് അത്തംപള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.