Sauditimesonline

chavakakd
'നമ്മള്‍സ്' സോക്കര്‍ ലീഗ്; ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാര്‍

ഐ സി എഫ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: കേവലം അന്ന പാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ആരാധന കര്‍മ്മങ്ങള്‍ മാത്രമെല്ല റമദാനിലെ വൃതത്തിന്റെ അന്തസത്തയെന്ന് റിയാദ് ഐ സി എഫ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സമസൃഷ്ടികളോട് സ്‌നേഹവും കാരുണ്യവും കാണിക്കുകയും സ്വാന്തനത്തിന്റെ കരസ്പര്‍ശനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് വൃതാനുഷ്ടാനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ഇന്ത്യന്‍ എംബസി കമ്മ്യുണിറ്റി വെല്‍ഫെയര്‍ സെക്കന്‍ഡ് സെക്രട്ടറി വിജയ് കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.


ഐ സി എഫ് സ്വാന്തനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന നിര്‍ദ്ധന പ്രവാസിക്കുള്ള വീടിന്റെ ഫണ്ട് ഉദ്ഘാടനം ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു .ജെ ആന്റ് പി ക്യാമ്പില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐ സി എഫ് വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വിജയ് കുമാര്‍ സിങ്, ഡോ . മുഹമ്മദ് ഹനീഫ്, മുസ്തഫ മാസ്റ്റര്‍ , ഡോ .അബ്ദുല്‍ അസീസ് എന്നിവര്‍ നിര്‍വഹിച്ചു. സാമൂഹ്യ, രാഷ്ട്രീയ ,മാധ്യമ ,വാണിജ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.


ഉമര്‍ പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് തുറാബ് അസ്സഖാഫ് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഷമീര്‍ രണ്ടത്താണി, ശുകൂര്‍ മടക്കര, ഇഹ്തിശാം തലശ്ശേരി, മുനീര്‍ കൊടുങ്ങല്ലൂര്‍, ബഷീര്‍ മാസ്റ്റര്‍ നാദാപുരം, ടി .പി കരീം, ഷറഫുദ്ദിന്‍ നിസാമി എന്നിവര്‍ നേതൃത്വം നല്‍കി. ഫൈസല്‍ മമ്പാട് സ്വാഗതവും അഷ്‌റഫ് ഓച്ചിറ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top