
റിയാദ്: സൗദിയില്‍ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട കരാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിച്ചതായി തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 18 ശതമാനം ശമ്പളം വര്‍ധിച്ചു. കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
കോണ്‍ട്രാക് സ്ഥാപനങ്ങളില്‍ മാസം ശരാശരി 8000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുകിട വ്യാപാര മേഖലയില്‍ മാസം 3000 സ്വദേശികളും തൊഴില്‍ നേടി. കോണ്‍ട്രാക്ടിംഗ് മേഖലയില്‍ ഉണ്ടായ ഉണര്‍വും കൂടുതല്‍ പ്രോജക്ടുകള്‍ ആരംഭിച്ചതുമാണ് സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകമായത്. മൂന്ന് മാസത്തിനിടെ നിയമിതരായ 25000 സ്വദേശികളില്‍ 9500 പേര്‍ പ്രൊഫഷണല്‍ യോഗ്യതയുളളവരാണെന്നും തൊഴില്‍ മന്ത്രി അഹമദ് അല്‍ റാജ്ഹി പറഞ്ഞു.
സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് തൊഴില്‍ മജ്രാലയം വിവിധ ഏജന്‍സികളുമായി ഒപ്പുവെച്ച കരാറുകള്‍ ഫലം ചെയ്യുന്നുണ്ട്. രണ്ടുമാസത്തിനിടെ 27,000 സ്വദേശികള്‍ക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
മൂന്ന് ഘട്ടങ്ങളിലായി 12 ചെറുകിട വ്യാപാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമാണെന്നും മന്ത്രി അഹമദ് അല്‍ റാജ്ഹി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.