
റിയാദ്: സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ശക്തമായി നടപ്പിലാക്കുമ്പോഴും തൊഴില്‍ നഷ്ടപ്പെടുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 69,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 നെ അപേക്ഷിച്ച് 2018ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന 69,700 സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 17.73 ലക്ഷം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം 17.03 ലക്ഷമായി കുറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ 50,000 പേര്‍ പുരുഷന്‍മാരാണ്.
കഴിഞ്ഞ വര്‍ഷം 10.6 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലയില്‍ നിന്നു ജോലി ഉപേക്ഷിച്ച് മാതൃരാജ്യങ്ങളിലേക്ക് മടങ്ങി. ഇതില്‍ 2.14 ലക്ഷം വനിതകളാണ്. രാജ്യം വിട്ട വിദേശികളിലേറെയും നിര്‍മാണ ജോലി ചെയ്യുന്നവരും ഗാര്‍ഹിക തൊഴിലാളികളുമാണ്.
രാജ്യത്ത് 7.8 ലക്ഷം സ്വദേശികളാണ് തൊഴില്‍ രഹിതരായി കഴിയുന്നത്. ഇതില്‍ 3.5 ലക്ഷം പുരുഷന്‍മാരും 4.3 ലക്ഷം വനിതകളുമാണ്. 2025 ആകുന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിനുളള നിരവധി പദ്ധതികളാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നടപ്പിലാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.