
റിയാദ്: ആരോഗ്യ ബോധവല്‍കരണത്തിന് സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് ഹാര ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായമാകുന്നു. ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ‘മ്യൂസിക് കഫേ’ എന്ന പേരിലായിരുന്നു ബോധവല്‍ക്കരണം. ക്ലിനിക്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഡോ. ഹിബ അബ്ദുല്‍ അസീസ് ഉത്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍നി അദ്ധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അജിത് ജോര്‍ജ്, പ്രവീന്‍ ക്രിസ്, അലന്‍ തോമസ്, ഹുസൈഫ, പ്രെനോയ് എന്നിവര്‍ മ്യൂസിക് ഷോ അവതരിപ്പിച്ചു. സംഗീത വിരുന്നിനിടെ രോഗ നിര്‍ണയം നടത്തുന്നതും പ്രതിരോധ മാര്‍ഗ്ഗങ്ങളും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. രോഗം തിരിച്ചറിഞ്ഞാല്‍ മാനസികമായി തയ്യാറാക്കുകയാണ് ആദ്യ ചികിത്സയെന്ന് ക്ലിനിക്കിലെ സീനിയര്‍ സ്ത്രീ രോഗ വിദഗ്ദ ഡോ. ഫര്‍സാന കുല്‍സും പറഞ്ഞു. ലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ചു വെക്കരുതെന്നും നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുകുന്ദന്‍ പറഞ്ഞു.

നിലവില്‍ ചികിത്സ തേടുന്നവരും ക്യാന്‍സര്‍ പൂര്‍ണ്ണമായി സുഖപ്പെട്ടവരും ചടങ്ങില്‍ പങ്കെടുത്തു. ഡോ. അസ്മ ഫാത്തിമ, ഡോ. റൊമാന മതീന്‍, ഡോ.ഫൈറോസ ഫിറോസ്, ഡോ.നുസ്രത്ത്, ഡോ. ഖദീജ, ഡോ. സഞ്ചു ജോസ്, ഡോ. ഹൈദര്‍ അലി ടിപ്പു സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു. നവാല്‍ ഇഷാക്, സാഹിദ ഇഷാക് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. നഴ്‌സുമാരായ മിതു, ചിഞ്ചു, അഞ്ചു, സിജി, അരോമ, മറിയാമ്മ തോമസ്, തബസ്സും, ശാലു, ലിജോ, സോണി, സിട്ടി, ആശീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അനസ് ദാവൂദ്, ഫൈസല്‍ ബാബു, റഹീം ഉപ്പള, അബ്ദുസ്സലാം വെട്ടുപാറ, മെഹ്ബൂബ് വേങ്ങൂര്‍, ഹസ്സന്‍, ജയന്‍, സൈദ്, ടിന്റു, സൂഫി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.