
റിയാദ്: യുവഗായകരുടെ ആലാപന മികവില്‍ തനിമയാര്‍ന്ന മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ പെയ്തിറങ്ങിയപ്പോള്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ വേറിട്ട അനുഭവമായി. മത്സരത്തില്‍ അനസ് മാണിയൂര്‍ ഒന്നാം സ്ഥാനവും നിഷാദ് നടുവില്‍ രണ്ടാം സ്ഥാനവും ആയിഷ മനാഫ് മൂന്നാം സ്ഥാനവും നേടി. കെ എം സി സി മെഗാ ഇവന്റ് സീസണ്‍ 4 ന്റെ ഭാഗമായി ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന ടി ഉബൈദ് സ്മാരക മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനം നിറച്ചു.

പ്രാഥമിക റൗണ്ടില്‍ നിന്നും ഫസ്റ്റ് റൗണ്ടില്‍ നിന്നുമായി തിരഞ്ഞെടുത്ത പത്ത് മത്സരാര്‍ത്ഥികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. ഇല്യാസ് മാസ്റ്റര്‍, സലീം ചാലിയം, ഗിരിദാസ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലിന്റെ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ വിജയികളെ പ്രഖ്യാപിച്ചത്.

സൗദി കെ എം സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഉപസമിതി ചെയര്‍മാന്‍ അരിമ്പ്ര സുബൈര്‍ അവതാരകനായിരുന്നു. എം.മൊയ്തീന്‍ കോയ, അബ്ദുള്ള വല്ലാഞ്ചിറ, യു പി മുസ്തഫ, അനില്‍കുമാര്‍ സംസാരിച്ചു. അബ്ദുസലാം തൃക്കരിപ്പൂര്‍.മജീദ് പയ്യന്നൂര്‍,സഫീര്‍ മുഹമ്മദ്,ഷാഹിദ് മാസ്റ്റര്‍ ഫൈസല്‍ ചേളാരി, ബഷീര്‍ ചേറ്റുവ, മുനീര്‍ കുനിയില്‍, ഷഫീഖ് കൂടാളി, ഇസ്മായില്‍ കരോളം, ലത്തീഫ് മാവൂര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. പി സി മജീദ് സ്വാഗതവും മാമുക്കോയ തറമ്മല്‍ നന്ദിയും പറഞ്ഞു. ഗ്രാന്‍ഡ് ഫിനാലെക്ക് ശേഷം റിയാദിലെ പ്രമുഖ ഗായകര്‍ അണിനിരന്ന മെഹ്ഫില്‍ സന്ധ്യയും അരങ്ങേറി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.