Sauditimesonline

SaudiTimes

കെ.എം.സി.സി മെഗാ ഈവന്റ്: സമാപന സമ്മേളനത്തില്‍ ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും

നൗഫല്‍ പാലക്കാടന്‍

റിയാദ്: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നാലുമാസമായി നടത്തി വരുന്ന മെഗാ ഈവെന്റ് സീസണ്‍ നാലിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളില്‍ നക്കെും. റിയാദ് അസീസിയ ട്രയിന്‍ മാളിലെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. നവംബര്‍ ഒന്നിന്ന് സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ച് കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി, സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി മാതാപ്പുഴ, മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, സി.എച്ച് മഹ്മൂദ് ഹാജി എന്നിവരെ ആദരിക്കും. ഒക്ടോബര്‍ 31ന് മുഹമ്മദാലി കണ്ണൂര്‍, ഫാസിലാ ബാനു, സജ്‌ന സലീം എന്നിവരടക്കമുള്ള പ്രമുഖ കലാ കാരന്മാര്‍ പങ്കെടുക്കുന്ന ഇശല്‍ സന്ധ്യയും എക്‌സിബിഷനും അരങ്ങേറും.
മെഗാ ഈവെന്റിനോടനുബന്ധിച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ക്വിസ് മത്സരം, സൈബര്‍ മീറ്റ്, സി.എച്ച് അനുസ്മരണം, കുടുംബ സംഗമം, മാപ്പിളപ്പാറ്റ് മത്സരം, ബൈത്തുറഹ്മ സമര്‍പ്പണം, സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രക്ത ദാന പരിപാടി, സെന്‍ ട്രല്‍, ജില്ലാ, മണ്ഡലം, ഏരിയാ തല പ്രതിനിധി സമ്മേളനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഖുര്‍ആന്‍ പാരായണ മത്സരം, വനിതാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പാചക മത്സരം, മെഹന്തി മത്സരം എന്നിവയും നടക്കും.

കെ.എം.സി.സി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേരളത്തില്‍ മുഴുവന്‍ സി.എച്ച് സെന്ററുകള്‍ക്കുമായി ഏകീകൃത ഫണ്ട് സമാഹരണത്തിലൂടെ ലക്ഷക്കണക്കിന് രൂപയാണ് നല്‍ കിയത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ പാവപ്പെട്ട കുടുംബത്തിന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വീട് നിര്‍മ്മിച്ചു നല്‍ കി. കൂടാതെ മലപ്പുറം ജില്ലയിലെ മറ്റൊരു കുടുംബത്തിനും വീട് നല്‍ കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തകരുടെ വിഹിതം സമാഹരിച്ചു നല്‍ കാനായി. സെന്‍ ട്രല്‍ കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ പ്രവാസി കുടുബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ത്തി വരികയാണ്. പ്രവാസ ലോകത്ത് പകരം വെക്കാനില്ലാത്ത സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ കി വരുന്ന റിയാദ് കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി നടത്തുന്ന മെഗാ ഈവെന്റ് സീസണ്‍ 4ന്റെ സമാപന സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍. സി.പി.മുസ്തഫ (പ്രസിഡണ്ട്), എം.മൊയ്തീന്‍ കോയ (ജനറല്‍ സെക്രട്ടറി), യു.പി.മുസ്തഫ (ട്രഷറര്‍), അബ്ദുസലാം തൃക്കരിപ്പൂര്‍ (ചെയര്‍മാന്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top