റിയാദ്: മലയാളി സംരംഭകരുടെ കൂട്ടായ്മ കേളരളൈറ്റ്‌സ് ബിസ്സിനെസ്സ് ഫോറം (കെ.ബി.എഫ്) കുടുംബ സംഗമം സംഘടിപ്പിച്ചു. തുമാമ്മയിലെ നൂറ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി മുഖ്യരക്ഷാധികാരി ഫഌരിയ ഗ്രൂപ് എം.ഡി അഹ്മദ് കോയ ഉദ്ഘാടനം ചെയ്തതു. സോഷ്യല്‍ മീഡിയയുടെ ഗുണവും ദോഷവും എന്ന വിഷയം സുഹാസ് ചെപ്പോളി അവതരിപ്പിച്ചു. ചെയര്‍മാന്‍ സഹീര്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. മിര്‍ഷാദ് ബക്കര്‍ സ്വാഗതവും, മുനീബ് പാഴൂര്‍ നന്ദിയും പറഞ്ഞു. സംഗീത വിരുന്ന്, കുട്ടികളുടെ കലാ പരിപാടികള്‍ എന്നിവ ഉബൈദ് എടവണ്ണയും ഷഫീഖ് കിനാലൂരും നിയന്ത്രിച്ചു.
ഫൈസല്‍ ബിന്‍ അഹമ്മദ് അലവിക്കുട്ടി ഒളവട്ടൂര്‍, ഷറഫു പുളിക്കല്‍, അഷ്‌റഫ് വിഎം, ഷംഷീര്‍ കണ്ണൂര്‍, ജമാല്‍ മുഹമ്മദ് സലീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.