റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയും കുടുംബവേദിയും സംയുക്തമായി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ബത്ഹ എരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ കൊമേഴ്‌സ്യല്‍ സെന്ററിലും ക്ലാസ്സിക് ആഡിറ്റോറിയത്തിലുമായി സംഘടിപ്പിച്ച ജനകീയ ഇഫ്താറിന് 101 അംഗ സംഘാടക സമിതി നേതൃത്വം നല്‍കി.
ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അനില്‍ അറക്കല്‍, ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍, കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശ്ശേരി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവന്‍ ചൊവ്വ, സതീഷ് കുമാര്‍, കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ലീന സുരേഷ് മറ്റ് കുടുംബവേദി സെക്രട്ടേറിയേറ്റ് അംഗങ്ങള്‍, മുഴുവന്‍ സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ജനകീയ ഇഫ്താറില്‍ പങ്കെടുത്തു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.