
മലപ്പുറം : കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാരം (2019 – 20) മലപ്പുറത്ത് കൊടുവള്ളിയിൽ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്.
കേളി മലാസ് ഏരിയയിലെ അംഗങ്ങളായ പി.എന്‍.എം.റഫീഖിന്റെ മകന്‍ മുഹമ്മദ് നമീർ, ഷക്കീല്‍ ബാബുവിന്റെ മകള്‍ മിൻഹ ഫാത്തിമ, ന്യൂ സനയ ഏരിയ അംഗം സുരേഷ് കുമാര്‍ പി.സിയുടെ മകള്‍ സോണി മോൾ പി.സി എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സിപിഐ എം കൊടുവള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റി അംഗവും മുൻ കേളി പ്രവർത്തകനുമായ പി.പി ചെക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി.ഐ.എം കൊടുവള്ളി ലോക്കൽ സെക്രട്ടറി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എം.എൽ.എ പി.ടി. എ റഹീം, കേളി മുൻ ജോ.സെക്രട്ടറി റഫീഖ് പാലത്ത്, സിപിഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം കെ.ബാബു, പ്രവാസിസംഘം തിരുവമ്പാടി ഏരിയാ സെക്രട്ടറി റഹ്മത്തുള്ള, താമരശ്ശേരി ഏരിയാ സെക്രട്ടറി സി.വി.കുഞ്ഞോയി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസിസംഘം തിരുവമ്പാടി ഏരിയാ പ്രസിഡന്റ് ഇളമന സുബ്രഹ്മണ്യൻ ചടങ്ങിന് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.