
റിയാദ്: സൗദിയില്‍ മദ്യനിരോധനം തുടരുമെന്ന് കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അഹമദ് അല്‍ ഖത്തീബ്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ മദ്യം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ നിലവില്‍ വന്ന ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ രാജ്യത്തെ വിനോദ സഞ്ചാര മേഖലയില്‍ ഉണവ് സൃഷ്ടിച്ചിട്ടുണ്ട്. യുകെ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികളാണ് കൂടുതലായി എത്തുന്നത്. ഇതുവരെ 1.4 ലക്ഷം ടൂറിസ്റ്റ് വിസ അപേക്ഷകളാണ് ലഭിച്ചത്. ഇത് പ്രതീക്ഷിച്ചതില്‍ കൂടുതലാണെന്നും ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അഹമദ് അല്‍ ഖത്തീബ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ വിദേശ ടൂറിസ്റ്റുകളെ ഉള്‍ക്കൊളളാന്‍ കഴിയുന്നത്ര അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളും രാജ്യത്തിനുണ്ട്. സൗദിയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ടുതന്നെ ടൂറിസം പ്രോത്സാഹിപ്പിക്കും. പളളികളിലെ പ്രാര്‍ഥനാ വേളയില്‍ ഷോപിംഗ് കോംപ്ലക്‌സുകള്‍ അടച്ചിടുന്നത് തുടരും. ഷോപുകളിലെ ജീവനക്കാര്‍ക്ക് പ്രാര്‍ഥിക്കാനുളള അവസരം നിഷേധിക്കാഛ കഴിയില്ല. ഇത് വ്യാപാരത്തെ തടസ്സപ്പെടുത്തുന്നില്ലെന്നും അഹമദ് അല്‍ ഖത്തീബ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.