Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

ദുരിതത്തിലായവര്‍ക്ക് സാന്ത്വനവുമായി അംബാസഡര്‍ ലേബര്‍ ക്യാമ്പില്‍

റിയാദ്: ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെയൈുളള തൊഴിലാളികള്‍ക്ക് സാന്ത്വനവുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ലേബര്‍ ക്യാമ്പിലെത്തി. ഇന്ത്യക്കാരെ എത്രയും വേഗം മടക്കി അയക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. കാമ്പില്‍ നടന്ന ഇഫ്താര്‍ വിരുന്നിലും അംബാസഡര്‍ പങ്കെടുത്തു.

സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ഗ്രൂപ്പിന് കീഴില്‍ റിയാദില്‍ ജോലി ചെയ്തിരുന്ന എഴുനൂറ് ഇന്ത്യക്കാരടക്കം 1200 വിദേശ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. ഇതില്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ മലയാളികളാണ്. ദുരിതത്തില്‍ കഴിയുന്നവരെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിന് സൗദി വിദേശകാര്യ മന്ത്രി, തൊഴില്‍ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. നിയമപരമായി തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം, സേവനാനന്തര ആനുകൂല്യം എന്നിവ ലഭ്യമാക്കും. തൊഴിലാളികള്‍ രാജ്യം വിട്ടാലും ആനുകൂല്യങ്ങള്‍ എംബസി മുഖേല തൊഴിലാളികള്‍ക്ക് എത്തിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തിര സഹായമായി 1000 റിയാല്‍ അനുവദിക്കാന്‍ തൊഴിലുടമയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്ത തൊഴില്‍ മന്ത്രാലയത്തിലെ ഇബ്രാഹിം ഫാലിഹ് അല്‍ അന്‍സി പറഞ്ഞു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആണ് ലേബര്‍ കമ്പില്‍ ഇഫ്താര്‍ സംഗമം ഒരുക്കിയത്. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ കോണ്‍സിലര്‍ ദേശ് ബന്ധു ഭട്ടി, തൊഴില്‍ മന്ത്രാലയത്തിലെ അതിയ്യ ജാബിര്‍ അല്‍ സഹ്‌റാനി എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ഷിഹാബ് കൊട്ടുകാട്, റാഫി കൊയ്‌ലാണ്ടി, സ്റ്റാന്‍ലി ജോസ്, നൗഷാദ് ആലുവ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top