Sauditimesonline

kochi koottayma
റിയാദില്‍ 'ഖല്‍ബിലെ കൊച്ചി'

നന്മ യാത്രയയപ്പ്

റിയാദ്: കരുനാഗപ്പള്ളി പ്രവാസികൂട്ടായ്മ നന്മ സ്ഥാപക വൈസ് പ്രസിഡന്റ് നൗഷാദ് ബിന്‍സാഗറിന് യാത്രയയപ്പ് നല്‍കി. യോഗം എന്‍ ആര്‍ കെ വെല്‍ഫയര്‍ ഫോറം പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ കല്ലൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബഷീര്‍ എഫ്, ലത്തീഫ് തെച്ചി, ജയന്‍ കൊടുങ്ങല്ലൂര്‍, യൂസുഫ് കായംകുളം, അയൂബ് കരൂപടന്ന, അലക്‌സ് തോമസ്, സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി, സിനു അഹമ്മദ്, മുനീര്‍ മണപ്പള്ളി, ഷെഫീഖ് മുസ്ല്യാര്‍, ഷാജഹാന്‍ മൈനാഗപ്പള്ളി പ്രസംഗിച്ചു. മുഹമ്മദ് മന്‍സൂര്‍കല്ലൂര്‍ പ്രശംസാ പത്രവും യൂസുഫ് കായംകുളം പൊന്നാടയും അണിയിച്ചു.

കരുനാഗപ്പള്ളി ആദിനാട് സ്വദേശിനിയായ വിധവയ്ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായധനം ജയന്‍കൊടുങ്ങല്ലൂര്‍ നന്മ ഹ്യൂമാനിറ്റി കോര്‍ഡിനേറ്റര്‍ ഷാജഹാന്‍മൈനാഗപ്പള്ളിക്ക് കൈമാറി.

അഖിനാസ് എം കരുനാഗപ്പള്ളി, ചടങ്ങുകള്‍ക്ക് സലീം ചേമത്തറയില്‍, സലിംകുനിയത്ത്, റിയാസ് സുബൈര്‍, ഷെമീര്‍കാവില്‍, ഷെമീര്‍ കൊച്ചാലുമ്മൂട്, നൗഫല്‍ നൂറുദ്ദീന്‍, നിയാസ് ശാസ്താംകോട്ട, അനസ്ചിറ്റുമൂല, നവാസ്ലത്തീഫ്, മന്‍സൂര്‍കൊച്ചാലുമ്മൂട്, ജാസര്‍ഇടക്കുളങ്ങര, ഫഹദ്, വഹാബ്, ഷിനുഷംസ്, ഷെമീര്‍അബ്ദുല്‍റഷീദ്, റിയാസ്അബ്ദുല്‍വഹാബ്, അജ്മല്‍ താഹ, നവാബ് തഴവ എന്നിവര്‍ നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top