Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാനുഷികത ഉപയോഗപ്പെടുത്തണം

റിയാദ്: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാനവിക മുഖം ആവശ്യമാണെന്ന് ഐ ടി വിദഗ്ദനും റോയിട്ടേഴ്‌സ് ടെക്‌നിക്കല്‍ ഡെലിവറി മാനേജറുമായ നവാസ് റഷീദ്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ദൈ്വമാസ സംവാദ പരിപാടി ‘റിംഫ് ടോക്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സാധാരണക്കാരന്റെ നിത്യ ജീവിതത്തില്‍ സുപ്രധാന ഘടകമായി മാറി. കേവലം പത്തുവര്‍ഷംകൊണ്ട് ലോകം ഒരു ഗ്രാമമായി ചുരുങ്ങി. മനുഷ്യ ബന്ധങ്ങളെ ഏറ്റവും മഹത്തായി കോര്‍ത്തിണക്കാന്‍ കഴിയുന്ന ഇടമാണ് സാമൂഹിക മാധ്യങ്ങള്‍. എന്നാല്‍ തിരിച്ചറിവുകളില്ലാതെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതാണ് ദുരന്തങ്ങള്‍ക്കിടവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം കേരളത്തില്‍ ദുരന്തം വിതച്ചപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഏകോപനത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് സാമൂഹിക മാധ്യമങ്ങളെയാണ്. ജില്ലാ കളക്ടര്‍മാരും സന്നദ്ധ സംഘടനകളും ഇതു ഫലപ്രദമായി ഉപയോഗിച്ചു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ മോശമായി ഉപയോഗിച്ചാല്‍ നാശം സമൂഹത്തിന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ലെറ്റ്‌സ് ചാറ്റ് ഓണ്‍ സോഷ്യല്‍ മീഡിയ’ എന്ന വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ചാറ്റ്‌സ് വര്‍ത് കണ്‍ട്രി മാനേജര്‍ ഉബൈദുല്ല ചീരംതൊടിക (സൈബറിടങ്ങളിലെ സംരംഭകത്വം), സിമാന്‍ടെക് സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് അമീര്‍ ഖാന്‍ (സോഷ്യല്‍ മീഡിയാ സുരക്ഷയും നിയന്ത്രണവും), നവാസ് റഷീദ് (സൈബര്‍ ലോകത്തെ വിദ്യാഭ്യാസ സാധ്യതകള്‍) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ചോദ്യോത്തര സെഷനും നടന്നു.

പരിപാടിയില്‍ പ്രസിഡണ്ട് നസറുദ്ദീന്‍ വി.ജെ അധ്യക്ഷത വഹിച്ചു. അതിഥികള്‍ക്കുളള ഉപഹാരം നജിം കൊച്ചുകലുങ്ക്, അഷ്‌റഫ് വേങ്ങാട്ട്, ബഷീര്‍ പാങ്ങോട് എന്നിവര്‍ സമ്മാനിച്ചു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപള്ളി ചര്‍ച്ച നിയന്ത്രിച്ചു. നൗഷാദ് കോര്‍മത്ത് , ജലീല്‍ ആലപ്പുഴ, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍ , ഹാരിസ് ചോല, സിനോജ്, നാദിര്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് സ്വാഗതവും ട്രഷറര്‍ നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top