Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

നിയോം ബേ എയര്‍പോര്‍ട്ട് സര്‍വീസ് ആരംഭിച്ചു

റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന സ്വപ്ന പദ്ധതി ‘നിയോം’ സിറ്റിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആണ് റിയാദില്‍ നിന്ന് നിയോം ബേ എയര്‍പോര്‍ട്ടയലേക്ക് സര്‍വീസ് ആരംഭിച്ചത്.

നിയോം ബേ വിമാനത്താവളം ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സര്‍വീസ് ആരംഭിച്ചത്. സൗദി എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ ആഭ്യന്തര സര്‍വീസും ഇതാണ്. നിയോം സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങിയത് രാജ്യത്തെ ഇരുപത്തിയെട്ടാമത്തെ എയര്‍പോര്‍ട്ടാണ്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പ്രഥമ സര്‍വീസിന്റെ ഉദ്ഘാടനത്തിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ഹാദി അല്‍മന്‍സൂരി, സൗദിയ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, നിയോം കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ നദ്മി അല്‍നസ്ര്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

നിര്‍മാണം പുരോഗമിക്കുന്ന പദ്ധതി പ്രദേശത്ത് നിയോം കമ്പനിയില്‍ പുതുതായി നിയമനം ലഭിച്ച ജീവനക്കാരായിരുന്നു പ്രഥമ സര്‍വീസില്‍ യാത്ര ചെയ്തവരിലേറെയും.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് നിയോം സിറ്റി. അതുകൊണ്ടുതന്നെ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് ‘എസ്.വി 2030’ എന്ന നമ്പരാണ് നല്‍കിയത്. വന്‍കിട പദ്ധതി നടക്കുന്ന പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന പ്രഥമ എയര്‍പോര്‍ട്ടാണ് നിയോം ബേ. സൗദിയില്‍ 5ജി ടെലികോം സേവനം ലഭിക്കുന്ന ആദ്യ വിമനത്താവളവും ഇതാണ്. സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ചെങ്കടല്‍ തീരത്താണ് നിയോം സിറ്റി നിര്‍മാണം പുരോഗമിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top