റിയാദ്: വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ഫ്രന്റ്‌സ് ക്രിയേഷന്‍സ് കെ എസ് എ അംഗന ആദരിക്കുന്നു. നെസ്‌റ്റോയുടെ സഹകരണത്തോടെ സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡ് നവംബര്‍ 14ന് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നെസ്‌റ്റോ ഹൈപര്‍മാര്‍ക്കറ്റ് അസീസിയ ട്രെയിന്‍മാളില്‍ നടക്കുന്ന മെഗാ ഇവന്റില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിക്കും.
വിദ്യാഭ്യാസ രംഗത്തെ മികവിന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായ മീരാ റഹ്മാന്‍, ആതുര സേവനത്തിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ സേവനം അനുഷ്ടിക്കുന്ന അല്‍യമാമ ആശുപത്രിയിലെ ഡോ. ആമിന സെറിന്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി വനിതാവേദി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകയുമായ നദീറ ഷംസുദ്ദീന്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ അടുക്കളയുടെ അഡ്മിന്‍ നൗഫിനാ സാബു, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അവതാരകയുമായ ഖദീജ ഹബീബ്, അഭിനയത്തിന് ഷോര്‍ട്ട് ഫിലിമിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയയായ സുബി സജിന്‍ എന്നിവരെ ആദരിക്കും.
ചെറുകഥാ, സിനിമാ ഗാന രചന തുടങ്ങിയ മേഖലകളില്‍ ശ്രദ്ധനേടിയ അബഹ ഖമീസ് മുശൈത്ത് അല്‍ജനൂബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മലയാളം അധ്യാപിക ഷഹീറ നസീറിന് സാഹിത്യത്തിനുളള അവാര്‍ഡ് സമ്മാനിക്കും. ദേവിക നൃത്ത കലാക്ഷേത്ര നൃത്താധ്യാപികയും 19 വര്‍ഷമായി റിയാദിലെ വിവിധ വേദികളില്‍ നൃത്തം അവതരിപ്പിക്കുന്ന സിന്ധുസോമന്‍ (നൃത്തം), മീഡിയ വണ്‍, ജൈഹിന്ദ് ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ഗാനങ്ങള്‍ അവഴതരിപ്പിച്ചിട്ടുളള ഹിബ അബ്ദുസലാം (സംഗീതം), ചിത്രകലാ അധ്യാപികയായും ചിത്രകലയില്‍ ബിരുദധാരിയുമായ ഷിനു നവീന്‍ (ചിത്രകല), വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറും ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളുമെഴുതി സാമൂഹിക, മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിഖില സമീര്‍ (മാധ്യമപ്രവര്‍ത്തനം), പാചക കലയില്‍ പുതുമ പരീക്ഷിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ നാനൂറിലധികം പാചക കൂട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലിസ ജോജി (പാചകം) എന്നിവരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
ഗായിക നിഷ ബിനീഷ്, കേക്ക് നിര്‍മാണ മേഖലയില്‍ പ്രതിഭ തെളിയിച്ച ഷംന നൗഷാദ്, ഇന്റര്‍നാഷണല്‍ യോഗ ഫൗണ്ടേഷന്‍ കേരള വൈസ് ചെയര്‍മാനും യോഗ കണ്‍സെല്‍ട്ടന്റും ഇന്റര്‍നാഷണല്‍ യോഗക്ലബ് പ്രസിഡന്റുമായ യോഗാചാര്യ സൗമ്യ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരവും സമ്മാനിക്കും.
സൗദി റിസര്‍ച്ച് ആന്റ് ഇക്കണോമിക് കണ്‍സെല്‍ട്ടേഷന്‍ പ്രസിഡന്റും സിഇഒയുമായ ഡോ. തൗഫീഖ് അല്‍സുവൈലിം മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യന്‍ എംബസി ഡിസിഎം പ്രദീപ് സിംഗ് രാജ് പുരോഹിത് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംത്തെ പ്രമുഖര്‍ സംബന്ധിക്കും.
ഫ്രന്റ്‌സ് ക്രിയേഷന്‍സ് 17 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗാനമേള, നൃത്തനൃത്യങ്ങള്‍, ഈജിപ്ഷ്യന്‍ തന്നൂറ ഡാന്‍സ്, ഫിലിപിനോ ഡാന്‍സ്, ഒപ്പന, സ്‌കൂള്‍ കുട്ടികളുടെ പരേഡ്, വൈവിധ്യമാര്‍ന്ന നൃത്ത സംഗീത പരിപാടികള്‍ എന്നിവയും അരങ്ങേറും. അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാ, സാംസ്‌കാരിക, സംഗീത വിരുന്നാണ് ഒരുക്കിയിട്ടുളളതെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഉബൈദ് എടവണ്ണ, ലാജ അഹമദ്, അസീസ് കടലുണ്ടി, ഇമ്രാന്‍ സേഠ്, നിസാര്‍ പളളികശേരി, സജിന്‍ നിഷാന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.