Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പന്ത്രണ്ടാമത് ഖുര്‍ആന്‍ മുസാബഖ ദേശീയ സംഗമം റിയാദില്‍

റിയാദ്: കിംഗ് ഖാലിദ് ഫൗണ്ടേഷനും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഖുര്‍ആന്‍ മുസാബഖ ദേശീയ സംഗമം ജൂണ്‍ 21ന് റിയാദ് ഉമ്മുല്‍ ഹമാമിലെ കിംഗ് ഖാലിദ് ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഉദ്ഘാടന സംഗമം, ഇന്ററാക്ടീവ് സെഷന്‍, തസ്‌കിയ്യത്ത് സമ്മേളനം, സമ്മാന ദാനം തുടങ്ങി നാലു സെഷനുകളില്‍ നടക്കുന്ന പരിപാടി ഉച്ചക്ക് 1ന് ആരംഭിക്കും. കിംഗ് ഖാലിദ് ഇസ്‌ലാമിക് സെന്റര്‍ മേധാവി ശൈഖ് ഖാലിദ് ഫഹദ് അല്‍ ജുലൈല്‍ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്ററാക്ടീവ് സെഷന്‍ ഹാഫിസ് മദനി പുത്തൂര്‍, അബ്ദുല്‍ ഖയ്യൂം ബുസ്താനി, ബഷീര്‍ സ്വലാഹി എന്നിവര്‍ നയിക്കും.

വൈകിട്ട് നടക്കുന്ന പഠന സെഷനില്‍ അജ്മല്‍ മദനി വാണിമേല്‍, അബ്ദുറഹ്മാന്‍ മദീനി, സുബൈര്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും. കേരള നദ്.വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തും.

7ന് സമ്മാന സംഗമത്തില്‍ പന്ത്രണ്ടാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ ആദരിക്കും. ആദ്യ സ്ഥാനം നേടിയവര്‍ക്ക് സ്വര്‍ണ്ണ നാണയം, സ്മാര്‍ട്ട് ഫോണ്‍ എന്നിവ സമ്മാനിക്കും. മികച്ച മാര്‍ക്ക് നേടിയവര്‍ക്കും ഉപഹാരം വിതരണം ചെയ്യും.

ഡോ. ഹുസൈന്‍ മടവൂര്‍, കിംഗ് ഖാലിദ് ഗൈഡന്‍സ് സെന്റര്‍ വിദേശ കാര്യ തലവന്‍ ശൈഖ് ഇബ്രാഹീം നാസര്‍ അസ്സര്‍ഹാന്‍ , ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി നേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബൂബക്കര്‍ എടത്തനാട്ടുകര, മുഹമ്മദ് സുല്‍ഫിക്കര്‍ തൃശൂര്‍, സഅദുദ്ദീന്‍ സ്വലാഹി, നൗഷാദ് മടവൂര്‍, അഡ്വ അബ്ദുല്‍ ജലീല്‍, മുജീബ് അലി തൊടികപ്പുലം എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top