Sauditimesonline

SaudiTimes

‘പാപികളുടെ പട്ടണം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും

റിയാദ്: കഥാകൃത്ത് ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാ സമാഹാരം ‘പാപികളുടെ പട്ടണം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ 2ന് രാവിലെ 10ന് റൈറ്റെഷ്‌സ് ഫോറം ഹാളിലാണ് പ്രകാശനം. തിരുവനന്തപുരം ചിന്ത പബ്‌ളിഷേഴ്‌സാണ് പ്രസാധകര്‍. ചിന്തകനും പ്രഭാഷകനുമായ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍, ഡോ. പി.കെ. പോക്കര്‍, ഈ. കെ. ദിനേശന്‍, ഷാബു കിളിത്തട്ടില്‍, മസ്ഹര, ആര്‍.പി. മുരളി, രമേഷ് പെരുമ്പിലാവ്, മാധ്യമ പ്രവര്ത്തകര്‍, മാസ് ഷാര്‍ജ അംഗങ്ങള്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ആഖ്യാനത്തിന്റെ പുതിയ തലങ്ങളിലേക്കു സഞ്ചരിക്കുന്ന ജീവന്റെ മണമുള്ള ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന കഥകളുടെ സമാഹാരമാണ്പാപികളുടെ പട്ടണം. മനുഷ്യരുടെ സ്വാര്‍ത്ഥതകളുംഅരികുവല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ വിഹ്വലതകളും ഇതില്‍ ഇഴചേരുന്നു.

സമാഹരത്തിലെ കഥകള്‍ക്ക് 2005 പൊന്‍കുന്നം വര്‍ക്കി നവലോകം പുരസ്‌കാരം, ഖത്തര്‍ സമന്വയ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിട്ടുണ്ട്. ജോസഫ് അതിരുങ്കലിന്റെ നാലാമത് കഥാ സമാഹാരമാണ്.

എഴുത്തുകാരന്‍, സാസ്‌കാരിക പ്രവര്ത്തതകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവാസ ലോകത്ത് പ്രശസ്തനാണ് റിയാദില്‍ ജോലി ചെയ്യുന്ന ജോസഫ് അതിരുങ്കല്‍.
ഇണയന്ത്രം, മോഡല്‍, പെരുമഴയില്‍, പുലിയും പെണ്‍കുട്ടിയും എന്നിവയാണ് ജോസഫിന്റെ മറ്റു കഥാ സമാഹാരങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top