
റിയാദ്: മാനദണ്ഡങ്ങള്‍ പാലിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റിയാദ് മുനിസിപ്പാലിറ്റി ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. പെട്രോള്‍ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിന് മുനിസിപ്പല്‍, ഗ്രാമ കാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പിലാക്കാത്ത സാഹിര്യത്തിലാണ് മുന്നറിയിപ്പ്.
പെട്രോള്‍ പമ്പുകള്‍ക്കുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ആറു സ്ഥാപനങ്ങള്‍ റിയാദിലെ നമാര്‍ നഗരസഭ അടപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 30 പെട്രോള്‍ പമ്പുകള്‍ക്ക് നോട്ടീസ് നല്‍കിയതായി റിയാദ് നഗര സഭയും അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.
അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും ഉയര്‍ത്തുന്നതിനാണ് മുനിസിപ്പല്‍ഗ്രാമകാര്യ മന്ത്രാലയം നേരത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതിന് ആവശ്യമായ സമയം അനുവദിച്ചിട്ടും നിയമ ലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.

അതേസമയം, ഗ്രാമ പ്രദേശങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ അടക്കുന്നത് ഇന്ധനക്ഷാമത്തിന് കാരണമാകും. ഇത്തരം പ്രദേശങ്ങളില്‍ പമ്പുകളുടെ നവീകരണത്തിന് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.