
റിയാദ്: പൊളളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്തയില്‍. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ (47) ആണ് റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്‌ളാസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. ഇന്നലെ രാത്രി താമസ സ്ഥലത്താണ് പൊളളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ഹംസകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നോ എന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്.
റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈ്‌സ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.