
റിയാദ്: പ്ലീസ് ഇന്ത്യ റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ജോസഫ് അതിരുങ്കള്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് മന്‍സൂര്‍ കാസര്‍കോട് അധ്യക്ഷത വഹിച്ചു. ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ പ്ലീസ് ഇന്ത്യ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ സൗദി പൗര പ്രമുഖരും പങ്കെടുത്തു. സഹദ് അല്‍ അന്‍സി, ഉബൈദ് എടവണ്ണ, അയ്യുബ് അല്‍ അന്‍സാരി, ജയന്‍ കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ആദം കോഴിക്കോട്, മജീദ് ചിങ്ങോലി, നിസാ ജാവേദ്, ശബാ എന്നിവര്‍ പ്രസംഗിച്ചു.

ലത്തീഫ് തെച്ചി, റഫീക്ക് ഹസ്സന്‍, ഗഫൂര്‍ കൊയിലാണ്ടി, ഫവാസ്, ഷഹിര്‍, കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സജീര്‍ വല്ലിയോത് സ്വാഗതവും ഷാഹിദ് വടപുറം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.