
ജുബൈല്‍: ഈദ് അവധി ആഘോഷിക്കാന്‍ ജുബൈലിലെ ഫനാതീര്‍ കടല്‍ തീരത്തെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. നവീകരിച്ച ബീച്ചും കളിവളളങ്ങളില്‍ വിനോദത്തിനുളള സൗകര്യവുമാണ് ഇവിടെ എത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈലിനോട് ചേര്‍ന്നാണ് ഫനാതീര്‍ കോര്‍ണിഷ്.

മൂന്ന് കിലോ മീറ്റര്‍ വിസ്തൃതിയില്‍ നവീകരിച്ച ബീച്ചില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. പച്ചപ്പരവതാനി വിരിച്ചതുപോലെ കടലോരം പുല്ലുകള്‍ വച്ചു പിടിപ്പിച്ചത് ഇവിടുത്തെ വിസ്മയ കാഴ്ചയാണ്. മാത്രമല്ല ചെടികളും വൃക്ഷങ്ങളും ധാരാളമായി ഇവിടെ തണല്‍ വിരിക്കുന്നുമുണ്ട്. കളിവളളങ്ങളിലുളള ഉല്ലാസയാത്രയാണ് ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരെ ആകര്‍ഷിക്കുന്നത്. ജോഗിംഗിനും കാല്‍നട സവാരിക്കും ഇവിടെ പ്രത്യേകം പാതകള്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ചതുര്‍ചക്ര മോട്ടോര്‍ സൈക്കിളില്‍ ഉല്ലാസത്തിനുളള സ്ഥലവും ഇവിടെ കാണാം. കുട്ടികള്‍ക്കായി ഒരുക്കിയിട്ടുളള കളിസ്ഥലവും പാര്‍ക്കും ആകര്‍ഷകവുമാണ്.

ബൈറ്റ്‌വാരാന്ത്യ അവധി ദിവസങ്ങളിലും ഫനാതീര്‍ കോര്‍ണിഷില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നു മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വൈവിധ്യം നിറഞ്ഞ വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുളളത്. നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന കോര്‍ണിഷ് അടുത്തിടെയാണ് പൂര്‍ണമായും തുറന്നുകൊടുത്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.