റിയാദ്: ‘ബത്ഹയിലേക്കുള്ള വഴി’ കഥാ സമാഹാരം പ്രകാശനം ചെയ്യാന്‍ എഴുത്തുകാരന് തെരഞ്ഞെടുത്ത വേദി ബത്ഹയുടെ തെരുവോരം. പ്രവാസിയായ കഥാകൃത്ത് റഫീഖ് പന്നിയങ്കരയുടെ കഥാ സമാഹരമാണ് തെരുവില്‍ പ്രകാശനം ചെയ്തത്. റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയുടെ ഹൃദയഭാഗത്ത് ബത്ഹ കോമേഴ്സ്യല്‍ സെന്ററിനോട് ചേര്‍ന്നുള്ള തെരുവില്‍ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് വി.ജെ നസ്റുദ്ദീന്‍ പ്രകാശനം നിര്‍വഹിച്ചു. എം.സി ഇസ്മാഈല്‍ പുസ്തകം ഏറ്റുവാങ്ങി. ഹൗസ്ബോട്ട്, മഴ നനഞ്ഞ വീട്, മ്യൂച്വല്ഫ്രണ്ട് നൂര്ജഹാന്, ഇക്കരെപ്പച്ച, ബത്ഹയിലേക്കുള്ള വഴി, ബെന്നിച്ചന്റെ സുവിശേഷം തുടങ്ങി 19 കഥകളടങ്ങിയ പുസ്തകം കോഴിക്കോട് ലിപി പബ്ളിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്.
നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, മൊയ്തീന് കോയ കല്ലമ്പാറ, ഷംനാദ് കരുനാഗപ്പള്ളി, ഷാഫി മണ്ണാര്‍ക്കാട്, ഇബ്രാഹിംകുട്ടി, ഷിന്േറാ മോഹന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. റിയാദിലെ ന്യൂസഫാമക്ക പോളിക്ളിനിക്കില്‍ ജോലി ചെയ്യുന്ന റഫീഖ് പന്നിയങ്കരയുടെ മൂന്നാമത്തെന്മ പുസ്തകമാണ് ‘ബത്ഹയിലേക്കുള്ള വഴി’. റിയാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇല ഇന്‍ലന്‍ഡ് മാസികയുടെ പത്രാധിപ സമിതി അംഗമാണ്. പുതിയ കഥാസമാഹാരം ഈ മാസം 30 മുതല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ലഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.