
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കുടുംബവേദിയുടെ ബദിയ യുണിറ്റ് പുന:സംഘടിപ്പിച്ചു. യോഗത്തില്‍ ബിന്ദു മധു അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത് സ്വാഗതവും കുടുംബ വേദി സെക്രട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണവും നടത്തി. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കുടുംബ വേദി ട്രഷറര്‍ ലീന സുരേഷ്, വൈസ് പ്രസിഡന്റ് സജിന സിജിന്‍ എന്നിവര്‍ പ്രസംഗിച്ചു.
സജില അബ്ദുല്‍ സലാം (പ്രസിഡന്റ്), നൈസി റിയാസ് (വൈസ് പ്രസിഡന്റ്), ബിന്ദു മധു (സെക്രട്ടറി), സഹല ഫൈസല്‍ (ജോയിന്റ് സെക്രട്ടറി), ഫസ്‌ന ഷമീര്‍ (ട്രഷറര്‍), മധു എലത്തൂര്, അബ്ദുല്‍ സലാം, റിയാസ്, ഫൈസല്‍, ഷമീര്‍ (പ്രവര്‍ത്തക സമിതി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





