Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

ഭരണഘടന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കേളി

റിയാദ്: പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേരളി സാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ നാലാമത് സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തോടും സമൂഹത്തോടും ഉത്തരവാദിത്തവും പൗരബോധവുമുള്ള സമൂഹമാണ് ഇന്ത്യക്ക് ആവശ്യം. ഇതിന് വിദ്യാര്‍ഥികള്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. ബത്ഹ ക്ലാസ്സിക് ഹാളില്‍ അഴീക്കോടന്‍ രാഘവന്‍ നഗറില്‍ നടന്ന സമ്മേളനം ജിസാന്‍ പ്രവാസി സംഘം മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ ഡോ. മുബാറക് സാനി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഒ.പി മുരളി അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍, ഒ.പി മുരളി, ജോബി (പ്രസീഡിയം) പി.പി ഷാജു, പ്രതീപ് രാജ്, ചന്ദ്ര ചൂഡന്‍ (സ്റ്റിയറിംഗ്) ജോസന്‍, ജ്യോതി പ്രകാശ്, അന്‍സാര്‍ (മിനുട്ട്‌സ്), നൗഫല്‍, ഷിഹാബുദ്ദീന്‍ (പ്രമേയം), ഡി. അനില്‍ കുമാര്‍, ബിജു, പ്രശാന്ത് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ് കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. രക്തസാക്ഷി പ്രമേയം ജെസിനും, അനുശോചന പ്രമേയം പ്രശാന്തും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പ്രതീപ് രാജ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്ും പി.പി ഷാജു വരവ്ചിലവും ദയാനന്ദന്‍ ഹരിപ്പാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രതീപ് രാജ്, പി.പി ഷാജു, കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, മുഖ്യരക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ എന്നിവര്‍ മറുപടി പറഞ്ഞു.

ഭാരവാഹികളായി ഒ.പി.മുരളി (പ്രസിഡണ്ട്) പ്രതീപ് രാജ് (സെക്രട്ടറി) പി.പി ഷാജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഡി അനില്‍ കുമാര്‍ സ്വാഗതവും പ്രതീപ് രാജ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top