
റിയാദ്: ഇഎംടി മദ്രസ ഫെസ്റ്റ് 2019 വിപുലമായ പരിപാടികളോടെ അരങ്ങേറി. അസീസിയ നെസ്‌റ്റോ ട്രെയിന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക സമ്മേളനത്തില്‍ സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സൈദ് മസൂദ്, ഒമാന്‍ എയര്‍ കണ്‍ട്രി മാനേജര്‍ മസൂദ് ദാദ് മുഹമ്മദ് ബലൂഷി, എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഡോ. മജീദ് ചിങ്ങോലി, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ, സത്താര്‍ കായംകുളം, മുജീബ് ബാഹര്‍, ബാബു, റസാഖ് പൂക്കോട്ടുംപാടം, ശറഫുദ്ദീന്‍ പുളിക്കല്‍ പ്രസംഗിച്ചു. നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും ഉബൈദ് എടവണ്ണ നന്ദിയും പറഞ്ഞു.

12 മദ്രസകള്‍, നാലു സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറ്റി ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണം, പ്രശ്‌നോത്തരി, ഭക്തി ഗാനങ്ങള്‍ എന്നിവയില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായിരുന്നു മത്സരം.
സൗദി മതകാര്യമന്ത്രാലയത്തിന് കീഴില്‍ അസീസിയ ജാലിയാത്തില്‍ നിന്നുള്ള അഹമ്മദ് സായിദ്, യാസര്‍ അല്‍അബ്ദുല്ല, നോവാന്‍ അബൂബക്കര്‍ അബ്ദുല്ല എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ഇല്‍യാസ് മണ്ണാര്‍ക്കാട്, സിദ്ദീഖ് എന്നിവര്‍ ഭക്തി ഗാനങ്ങളുടെ വിധികര്‍ത്താക്കളായി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

നെസ്‌റ്റോ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ കെ.ഐ നാസര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇംറാന്‍ സേട്ട്, ക്ലസ്റ്റര്‍ മാനേജര്‍ നിലാസ് നയന, സ്‌റ്റോര്‍ മാനേജര്‍ മുഹമ്മദ് ശരീം സ്‌റ്റോര്‍ മാനേജര്‍, ജലീല്‍ ആലപ്പുഴ, ഷിനോജ് കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.