റിയാദ്: മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മര്‍വ) ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 24, 25 തീയതികളില്‍ ശിഫ വിയ കോര്‍ടില്‍ നടക്കുന്ന സൂപ്പര്‍ സോക്കര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലോഗോ, ഫിക്ചര്‍ എന്നിവയുടെ പ്രകാശനം നടന്നു. പരിപാടി ഷക്കിബ് കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസു വടപുറം അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വി ജെ നിര്‍വഹിച്ചു. ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ പ്രകാശനം ചെയ്തു. 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കേരള മറഡോണ എന്നറിയപ്പെടുന്ന ആസിഫ് സഹീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഷംജിത് കരുവാടന്‍, ഷിബു ഉസ്മാന്‍, നാദിര്‍ഷ, ഹസ്സന്‍ പുന്നയൂര്‍, ഹംസ കോയ പെരുമുഖം, ഷക്കില്‍ തിരൂര്‍ക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫുട്‌ബോള്‍ കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ ചോലയില്‍, സിദ്ദീഖ് കാഞ്ഞിരാല, ഷമീര്‍, നൗഷാദ് ഇല്ലിക്കല്‍ , മുജീബ് കല്ലുമുറിവായില്‍, നജീബ് പി. പി, നിസാര്‍ കപ്പച്ചാലി, മുത്തലിബ്, യൂനുസ് സലിം, സലീം കെ.പി, ഇന്‍ഷാഫ് അലി, നാസര്‍ എന്ന നാണി, ജുറൈര്‍, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുസ്തഫ ചോലയില്‍ സ്വാഗതവും ഫഖ്‌റുദ്ദിന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.