
റിയാദ്: മലയാളിയുടെ മനസ്സും കേരളത്തിന്റെ രുചിയും തിരിച്ചറിഞ്ഞ് സൗദി പൗരന്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സുവൈദിയിലാണ് എല്ലാ ദിവസവും മലയാളികള്‍ക്കായി ഇഫ്താര്‍ സംഗമം. അമുസ്‌ലിംകള്‍ ഉള്‍പ്പെടെയുളള മലയാളി വളന്റിയര്‍മാരുടെ സേവനം മത സൗഹാര്‍ദത്തിന്റെ വേദികൂടിയാണ്.
എക്‌സിറ്റ് 27ലെ ഒറീജ മസ്ജിദ് താരിഖ് ബിന്‍ സിയാദിലെത്തുന്നവരില്‍ ഏറെയും മലയാളികളാണ്. റമദാനില്‍ ഇവിടെ ഒരുക്കുന്ന അറബ് വിഭവങ്ങളോട് മലയാളികള്‍ക്ക് താല്‍പര്യമില്ല. ഇത് മനസ്സിലാക്കിയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സഊദ് അബ്ദുല്‍ അസീസ് സ്വന്തം ചെലവില്‍ കേരള വിഭവങ്ങളൊരുക്കി ഇഫ്താര്‍ സംഗമം നടത്തുന്നത്.

ദിവസവും നാനൂറിലേറെ മലയാളികളാണ് ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നത്. ഇതിനായി ശീതീകരിച്ച ടെന്റും സജ്ജീകരിച്ചിട്ടുണ്ട്. മുന്തിയ ഹോട്ടലില്‍ നിന്ന് ഏറ്റവും മികച്ച വിഭവങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. വിദേശികള്‍ അതിഥികളാണ്. അവരെ റമദാനില്‍ സല്‍ക്കരിക്കുന്നത് കൂടുതല്‍ പുണ്യമുളള കാര്യമാണെ്. -സഊദ് അബ്ദുല്‍ അസീസ് പറയുന്നു.
സുവൈദിയിലും പരിസര പ്രദേശങ്ങളിലുമുളള തൊഴിലാളികളാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നവരിലേറെയും. സ്വദേശികള്‍ മലയാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതോടെ ഇവിടെ ഒരുക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ആളുകളാണ് ഓരോ ദിവസവും എത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.