Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

‘മിഷന്‍ കേരള’ മതനിരപേക്ഷത തകര്‍ക്കും: കേളി

റിയാദ്: കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ആര്‍.എസ്.എസ്-ബിജെപി പദ്ധതിയാണ് ‘മിഷന്‍ കേരള’ എന്ന് റിയാദ് കേളി സാംസ്‌കാരിക വേദി. ഇതിനെതിരെ മതേതര മനസുകള്‍ ഒന്നിക്കണമെന്ന് കേളി എട്ടാമത് ഏരിയാ സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വിമാന യാത്രാക്കൂലി അമിതമായി ഉയര്‍ന്നതോടെ പ്രവാസികള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതു പരിഹരിക്കുന്നതിന് എയര്‍ കേരള നടപ്പാക്കണം. ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസിക്ഷേമ പദ്ധതികളും ലോക കേരള സഭയും മാതൃകയാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യണമെന്നും കേളി ബത്ഹ ഏരിയ എട്ടാമത് സമ്മേളനം ആവശ്യപ്പെട്ടു.

ഗമ്മേളനം ലോക കേരളസഭാംഗം കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. സുരേന്ദ്രന്‍ കൂട്ടായി അധ്യക്ഷത വഹിച്ചു.

ബിജു തായമ്പത്ത് രക്തസാക്ഷി പ്രമേയവും വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രഭാകരന്‍ കണ്ടോന്താര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.ടി. പ്രകാശന്‍ വരവ് ചിലവ് കണക്കും മഹറൂഫ് പൊന്ന്യം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സി.ടി. പ്രകാശന്‍, പ്രഭാകരന്‍ കണ്ടോന്താര്‍, രാജേഷ് ചാലിയാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

സുരേന്ദ്രന്‍ കൂട്ടായി, സെന്‍ ആന്റണി, കെ. പി. കൃഷ്ണന്‍ (പ്രസീഡിയം), പ്രഭാകരന്‍ കണ്ടോന്താര്‍, സി.ടി. പ്രകാശന്‍, അനില്‍ അറക്കല്‍, തങ്കച്ചന്‍ (സ്റ്റിയറിംഗ്), രജീഷ് പിണറായി, വിനോദ് മലയില്‍, ഷഫീഖ് (മിനുട്ട്‌സ്), അഡ്വ. അജിത് ഖാന്‍, മുരളി കണിയാരത്ത്, സൗബീഷ് (പ്രമേയം), ശശികുമാര്‍, ഉമ്മര്‍, രാജേഷ് ചാലിയാര്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ വിവിധ സബ് കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് പ്രഭാകരന്‍ കണ്ടോന്താര്‍, സി.ടി. പ്രകാശന്‍, കേളി സെക്രട്ടറി ഷൌക്കത്ത് നിലംബൂര്‍, പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് എന്നിവര്‍ മറുപടി പറഞ്ഞു. മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, കേളി ട്രഷറര്‍ ഗീവര്‍ഗീസ്, വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശേരി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top