റിയാദ്: റമദാന്‍ പുണ്യം നുകരാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്നു. ബത്ഹ അപ്പോളൊ ഡിമോറ ഹോട്ടല്‍ ഓടിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. മുറബ്ബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സമീര്‍ മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു.
അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടന്‍, നജിം കൊച്ചുകലുങ്ക്, ബഷീര്‍ പാങ്ങോട്, നാസര്‍ കാരന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷഫീഖ് കിനാലൂരിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് പ്രശ്‌നോത്തരിയും നടന്നു. വിജയികള്‍ക്ക് ഉപഹാരവും വിതരണം ചെയ്തു. നസ്‌റുദ്ദീന്‍ വി ജെ സ്വാഗതവും അഫ്താബ് റഹ്മാന്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ഷംനാദ് കരുനാഗപ്പളളി, ഹാരിസ് ചോല, അക്ബര്‍ വേങ്ങാട്ട്, മുജീബ് ചങ്ങരം കുളം, നാദിര്‍ഷ റഹ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.