Sauditimesonline

kummil
സംഘ്പരിവാര്‍ ശ്രമിച്ചാല്‍ ചരിത്രം മൂടാനാവില്ല: ചിന്ത ടേബിള്‍ ടോക്ക്

മ്രൈത്രി ‘കേരളീയം’ ആഘോഷിച്ചു

റിയാദ്: മൈത്രി കരുനാഗപ്പളളി ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി. കേരളത്തിന്റെ പിറവിയും ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്ത ‘ശേരളീയം 2019’ പരിപാടി സുലൈ ഖാന്‍ വിശ്രമ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറിയത്. വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചന, ഫാന്‍സിഡ്രസ്സ് തുടങ്ങിയ മത്സരങ്ങളും നടന്നു. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരം, ന്യത്ത ന്യത്യങ്ങള്‍, ഗാന സന്ധ്യ എന്നിവയും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഷാലിമാര്‍ അധ്യക്ഷത വഹിച്ചു. റഹ്മാന്‍ മുനമ്പത്ത് ആമുഖ പ്രഭാഷണം നടത്തി.മൈത്രി വെബ് സൈറ്റ് ഉദ്ഘാടനം ഡോ: ഷിബുമാത്യൂനിര്‍വ്വഹിച്ചു. ഡോ: മജീദ്ചിങ്ങോലി, ഷംനാദ്കരുനാഗപ്പള്ളി, അന്‍സാരി വടക്കുംതല, ഷാജഹാന്‍ കോട്ടയില്‍, സലിംകളക്കര,എ.എ റഹിം ആററൂര്‍കോണം, അബ്ദുല്‍സലിം അര്‍ത്തിയില്‍, റാഫിചക്കുവള്ളി, ബിനു ജോണ്‍, ബിനോദ്‌ജോണ്‍ എന്നിവരെ കര്‍മ്മ പുരസ്‌ക്കാരം നല്‍കി ആദരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.

മൈത്രി കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് സീടെക് മാനേജിംഗ് ഡയറക്ടര്‍ അസീസ് കടലുണ്ടി മൈത്രി ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ഖാന് കൈമാറി. ജീവകാരുണ്യന്റെ ഭാഗമായി അടുത്ത വര്‍ഷം അഞ്ച് നിര്‍ധരരായ യുവതികളൂടെ മംഗല്യസഹായ പദ്ധതിയും പ്രഖ്യാപിച്ചു.

എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, നസീര്‍ ഖാന്‍, സജി കായംകുളം, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, നൗഷാദ് തഴവ, ഷക്കീല വഹാബ്, മൈമൂന അബ്ബാസ്, റാഫി കൊയിലാണ്ടി, നൗഷാദ് ആലുവ, ഗഫൂര്‍ കൊയിലാണ്ടി, സുരേഷ് ബാബു, കബീര്‍ പവുമ്പ എന്നിവര്‍ സംസാരിച്ചു. മൈത്രി ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍ സ്വാഗതവും മീഡിയാ കണ്‍വീനര്‍ സാബു കല്ലേലിഭാഗം നന്ദിയും പറഞ്ഞു.

ജലീല്‍ കൊച്ചിന്റെ നേത്യത്വത്തില്‍ ആരംഭിച്ച ഗാനസന്ധ്യയില്‍ അബി ജോയ്, സത്താര്‍ മാവൂര്‍, ജോജി കൊല്ലം, നിസ്സം വെമ്പായം, ഷബാന അന്‍ഷാദ്, തസ്‌നിം റിയാസ്, ജസീന സാദിഖ്, നിഷാ ബിനേഷ്, അമ്മു പ്രസാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സിന്ധു സോമന്‍ ചിട്ടപ്പെടുത്തിയ കേരളീയം ന്യത്താവിഷ്‌കാരം, ജോണി ജോസഫിന്റെ നേത്യത്വത്തില്‍ അരങ്ങേറിയ മാര്‍ഗ്ഗം കളി, അസീസ് മഷിന്റെ നേത്യത്വത്തില്‍ അലിഫ് സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, നാസര്‍ വണ്ടൂരിന്റെ നേത്യര്‍ത്വത്തില്‍ അരങ്ങേറിയ ഒപ്പന എന്നിവയും അരങ്ങേറി.

സെക്രട്ടറി ജനറല്‍ ബാലു കുട്ടന്‍, സാദിഖ്, മജീദ് കരുനാഗപ്പള്ളി, അബ്ദുല്‍ സലാം കരുനാഗപ്പള്ളി, മുനീര്‍ഷാ തണ്ടാശ്ശേരില്‍, റിയാസ്, ഹാഷിം, ഷാജഹാന്‍, സലിം, ഷംസുദ്ദീന്‍, സുജീബ്, നിഷാദ് മുനമ്പത്ത്, നിസാമുദ്ദീന്‍,ഷെബിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. അബി ജോയ്, ഗീതു മിന്റോ എന്നിവര്‍ അവതാരകരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top