
റിയാദ്: നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് യവനിക കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് യൂസുഫ് കുഞ്ഞ് കായംകുളത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ആക്ടിംഗ് പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ആര്‍.കെ വൈസ് ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കോയ കല്ലംപാറ, സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, നിബു പി. വര്‍ഗ്ഗീസ്, ജയന്‍ കൊടുങ്ങല്ലൂര്‍, സെലീം പള്ളിയില്‍, കമര്‍ താമരക്കുളം, സാജിദ് ആലപ്പുഴ, ഷക്കീലാ വഹാബ്, പീറ്റര്‍ കോതമംഗലം, ഷിബു ഉസ്മാന്‍, ബഷീര്‍ ചൂനാട്, അലോഷ്യസ് വില്ല്യം, ഗഫൂര്‍ കൊയ്‌ലാണ്ടി, സനൂപ് പയ്യന്നൂര്‍, ഷാജഹാന്‍ ചാവക്കാട്, ജോണ്‍സണ്‍ എറണാകുളം, മുജീബ് കായംകുളം, അബ്ദുല്‍ സലാം കരുനാഗപ്പള്ളി, അജയന്‍ ചെങ്ങന്നൂര്‍, മന്‍സൂര്‍ കരുനാഗപ്പള്ളി, റഹ്മാന്‍ മുനമ്പത്ത്, സക്കീര്‍ കരുനാഗപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു.
രാജന്‍ കാരിച്ചാല്‍, മുഹമ്മദ് ഖാന്‍ പത്തനംതിട്ട, ഷിഹാബ്‌പോളക്കുളം, അന്‍സാരി മുണ്ടക്കയം, കൃഷ്ണന്‍ വെള്ളച്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. യവനികയുടെ ഉപഹാരം മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം സമ്മാനിച്ചു. മൈത്രി കൂട്ടായ്മയുടെ ഉപഹാരം നസീര്‍ കരുനാഗപ്പള്ളിയും നന്മയുടെ ഉപഹാരം ബഷീര്‍ കരുനാഗപ്പള്ളിയും കൈമാറി. യൂസുഫ് കുഞ്ഞ് കായംകുളത്തിന്റെ ഛായാചിത്രം സാബു കരുനാഗപ്പള്ളിയും സമ്മാനിച്ചു. കൊല്ലം കൂട്ടായ്മ കൊപ്രയ്ക്ക് വേണ്ടി സുനീര്‍ കൊല്ലവും, റിയാസ്പുനലൂരും സംയുക്തമായി ഷാള്‍ അണിയിച്ചു. ജന.സെക്രട്ടറി ഫിറോസ് നിലമ്പൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സലാം ഇടുക്കി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.