Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിയാദില്‍ ചുങ്കത്തറ കൂട്ടായ്മ ‘കെയര്‍ ഫെസ്റ്റ്’

റിയാദ്: ചുങ്കത്തറ അസോസിയേഷന്‍ ഫോര്‍ റിയാദ് എക്‌സ്പാട്രിയേറ്റ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. അവശതയനുഭവിക്കുന്ന പ്രവാസികള്‍ക്കും നിലാരംഭരായ രോഗികള്‍ക്കും സഹായഹസ്തവുമായി ‘ജീവകാരുണ്യത്തിന് ഒരുകൈതാങ്ങ്’ എന്ന സന്ദേശം ഉയര്‍ത്തിയാണ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.

ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് ചുങ്കത്തറ നിവാസികളായ റിയാദില്‍ ജോലി ചെയ്യുന്നവര്‍ ഒത്തുകൂടിയത്.യോഗം റിയാദ് മീഡിയ ഫോറം അക്കാദമിക് കണ്‍വീനര്‍ ഷംനാദ് കരുനാഗപള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബാപ്പു മാമ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.വി അസീസ്, ജുന ആസിഫ്, അക്ബര്‍, കുഞ്ഞു മുഹമ്മദ്, ഉമ്മര്‍ ചങ്കരത്ത്. പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. അയ്യൂബ്കരുപ്പടന്ന വിജയികള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. അന്‍വര്‍ ചുങ്കത്തറ സ്വാഗതവും കരീംകല്ലു നന്ദിയും പറഞ്ഞു.

സത്താര്‍ മാവൂരിന്റെ നേത്യത്വത്തില്‍ഈദ് ഇശല്‍ ടീം നയിച്ച സംഗീത വിരുന്നും കെയര്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിയ്യ വിവധ കലാ, കായിക, വിനോദ പരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top