
റിയാദ്: മലപ്പുറം ജില്ലാ കെ.എം.സി.സി റിവൈവ് സീസണ്‍ 2 സമാപന സമ്മേളന പ്രചരണാര്‍ത്ഥം മലപ്പുറം, ഏറനാട്, കോട്ടക്കല്‍, പൊന്നാനി മണ്ഡലങ്ങള്‍ സംയുക്തമായി സഞ്ജീവ് ഭട്ട് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിതീകരിച്ച് സത്താര്‍ താമരത്ത് (കെ.എം.സി.സി), നൗഫല്‍ പാലക്കാടന്‍ (ഒ.ഐ. സി.സി), വി. ജെ.നസ്‌റുദ്ദീന്‍ (മീഡിയാ ഫോറം), മുനീര്‍ ഫൈസി വഴിക്കടവ് (എസ്.ഐ.സി), ജയ ചന്ദ്രന്‍ നെരുവമ്പ്രം (ഇടത് ചിന്തകന്‍), ഖലീല്‍ പാലോട് (പി.എസ്.വി), അഡ്വ. ഹബീബ് റഹ്മാന്‍ (ആര്‍.ഐ. സി.സി) തുടങ്ങിയവര്‍ സംസാരിച്ചു. ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ മോഡറേറ്റര്‍ ആയിരുന്നു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, കുന്നുമ്മല്‍ കോയ, ജില്ലാ ജനറല്‍ സെക്രെട്ടറി അസീസ് വെങ്കിട്ട പ്രസംഗിച്ചു. ഫസലു പൊന്നാനി, മുബാറക് അരീക്കോട്, യൂനുസ് നാണത്ത്, പി.സി.മജീദ് കാളമ്പാടി, ഷൗക്കത്ത് കടമ്പോട്, മുജീബ് ഇരുമ്പുഴി, ഷംസു പൊന്നാനി, മൊയ്തീന്‍കുട്ടി പൂവാട്, ഗഫൂര്‍ എടയൂര്‍, കെ.ടി.അബൂബക്കര്‍, യൂനുസ് തോട്ടത്തില്‍, ശരീഫ് അരീക്കോട്, സഫീര്‍ സിനാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഷീര്‍ ഇരുമ്പുഴി സ്വാഗതവും ബഷീര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.