Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു


റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പത്തൊമ്പതാമത് വാര്‍ഷികം ആഘോഷിച്ചു. ‘ഡി റിയാലിറ്റി 2019’ എന്ന പേരില്‍ സിനിമാറ്റിക് ഡാന്‍സ് മത്സരവും നടന്നു. പരിപാടി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി വിജയകുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക സമ്മേളനത്തില്‍ ഉബൈദ് ഇടവണ്ണ, ഇബ്രാഹിം സുബ്ഹാന്‍ പ്രസംഗിച്ചു. വാര്‍ഷിക പൊതുയോഗം പുതിയ ഭരണസമിതിക്ക് രൂപം നല്‍കി. ബിനു ധര്‍മ്മരാജന്‍ (പ്രസിഡന്റ്) മാധവന്‍ (സെക്രട്ടറി), ഉമ്മര്‍കുട്ടി (ട്രെഷറര്‍), രാജേഷ് ഫ്രാന്‍സിസ്, ആന്റണി രാജ് (വൈസ് പ്രെസിഡന്റുമാര്‍), വിവേക്, ഷിബു വടക്കന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വിവിധ വകുപ്പ് കണ്‍വീനര്‍മാരായി നസീം സയ്ദ് (ജീവകാരുണ്യം), നിഖില്‍ മോഹന്‍ (കലാ സാംസ്‌കാരികം), കോശി മാത്യു (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.

ഡി റിയാലിറ്റിയില്‍ 25 ടീമുകള്‍ പങ്കെടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ചിലങ്ക നൃത്ത വിദ്യാലയം നേടി. മൂന്നാം സ്ഥാനം പോള്‍ സ്റ്റാര്‍ ടീം കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പോള്‍ സ്റ്റാറും രണ്ടാം സ്ഥാനം ചിലങ്ക നൃത്ത വിദ്യാലയവും മൂന്നാം സ്ഥാനം വൈദേഹി നൃത്ത വിദ്യാലയവും നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു.

ഗായകരായ, സജീര്‍, ദെവിക ബാബുരാജ്, ശ്രീജേഷ് കാലടി , സരിത മോഹന്‍, എന്നിവരുടെ സംഗീത വിരുന്നും നിഖില്‍ മോഹന്‍, രശ്മി വിനോദ് എന്നവര്‍ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും മരങ്ങേറി. കലാപരിപാടികള്‍ക്ക് ഉമ്മര്‍കുട്ടി, നിഖില്‍ മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top