റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്വന്റിഫോര്‍ പ്രതിനിധി നസ്‌റുദ്ദീന്‍ വി.ജെ ആണ് പ്രസിഡന്റ്. അക്ബര്‍ വേങ്ങാട്ട് (ചന്ദ്രിക) ജനറല്‍ സെക്രട്ടറി, നൗഫല്‍ പാലക്കാടന്‍ (ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഓണ്‍ലൈന്‍) ട്രഷറര്‍, ഷംനാദ് കരുനാഗപ്പളളി (ജീവന്‍ ന്യൂസ്) ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു. നൗഷാദ് കോര്‍മത്ത് (വൈസ് പ്രസി -ദേശാഭിമാനി), ജലീല്‍ ആലപ്പുഴ (ജോ. സെക്ര -ജയ്ഹിന്ദ്), കണ്‍വീനര്‍മാരായി ഉബൈദ് എടവണ്ണ (ഇവന്റ് -ന്യൂസ് ടുഡേ), അഫ്താബ് റഹ്മാന്‍ (അക്കാദമിക് -മീഡിയ വണ്‍), നാസര്‍ കാരന്തൂര്‍ (വെല്‍ഫയര്‍ -ഏഷ്യാനെറ്റ് ), ജയന്‍ കൊടുങ്ങല്ലൂര്‍ (കള്‍ച്ചറല്‍ -സത്യം ഓണ്‍ലൈന്‍) എന്നിവരെയും തെരഞ്ഞെടുത്തു. അഷ്‌റഫ് വേങ്ങാട്ട് (ചന്ദ്രിക) രക്ഷാധികാരി, നിര്‍വാഹക സമിതി അംഗങ്ങളായി സുലൈമാന്‍ ഊരകം (മലയാളം ന്യൂസ്), ബഷീര്‍ പാങ്ങോട് (മംഗളം ടിവി), ശഫീഖ് കിനാലൂര്‍ (ദര്‍ശന), നജീം കൊച്ചുകലുങ്ക് (ഗള്‍ഫ് മാധ്യമം), ഷക്കീബ് കൊളക്കാടന്‍ (ദീപിക), ഹാരിസ് ചോല (കൈരളി), ഷിബു ഉസ്മാന്‍ (ഡിജിറ്റല്‍ മലയാളി), ഷിനോജ് കൊയിലാണ്ടി (ന്യൂസ് ടുഡേ), കബീര്‍ (ജീവന്‍ ന്യൂസ്) എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹി തെരഞ്ഞെടുപ്പിന് വരണാധികാരികളായ നജീം കൊച്ചുകലുങ്ക്, അഷ്‌റഫ് വേങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
യോഗം അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഊരകം വാര്‍ഷിക റിപ്പോര്‍ട്ടും അഫ്താബ് റഹ്മാന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. നാട്ടിലേക്ക് മടങ്ങുന്ന റശീദ് ഖാസിമിക്ക് യാത്രയയപ്പും നല്‍കി. ശക്കീബ് കൊളക്കാടന്‍ ഉപഹാരം സമ്മാനിച്ചു.
വി.ജെ നസ്‌റുദ്ദീന്‍, ശഫീഖ് കിനാലൂര്‍, ബഷീര്‍ പാങ്ങോട്, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.