
റിയാദ്: ലോകത്ത് ഏറ്റവും കുറവ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദന ചെലവ് സൗദി അറേബ്യയിലാണെന്ന് എണ്ണ ഉല്‍പ്പാദകരായ അരാംകോ. ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ 2.8 ഡോളറാണ് ചെലവെന്നും സൗദി അരാംകോ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന് ശരാശരി 4.7 ഡോളറാണ് ചെലവ്. എന്നാല്‍ സൗദിയില്‍ 2.8 ഡോളര്‍ മാത്രമാണ് ചെലവെന്ന് സൗദി അരാംകോ അറിയിച്ചു. നിലവിലെ ഉല്‍പ്പാദനക്ഷമത അനുസരിച്ച് 52 വര്‍ഷം ഖനനം ചെയ്യാനുളള 136 എണ്ണപ്പാടങ്ങളാണ് സൗദിയിലുളളത്. രാജ്യത്തെ ഊര്‍ജ് ശ്രോതസുകളില്‍ 201.4 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ലഭ്യമാണ്. ഇതിന് പുറമെ 25.4 ബില്യണ്‍ ബാരല്‍ ദ്രവ പ്രകൃതി വാതകവും 185.7 ട്രില്യണ്‍ ഘനഅടി പ്രകൃതി വാതകവും ഉണ്ട്. ലോകത്ത് മറ്റൊരു കമ്പനിക്കും ഇത്രയും ഊര്‍ജ ശേഖരമില്ല. പരമാവധി 17 വര്‍ഷം ഉല്‍പ്പാദിപ്പിക്കാനുളള ശ്രാതസുകളാണ് മറ്റു കമ്പനികള്‍ക്കുളളതെന്നും അരാംകോ വ്യക്തമാക്കി.

പ്രതിദിനം ശരാശരി 10 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് സൗദി അറേബ്യ ഉല്‍പ്പാദിപ്പിക്കുന്നത്. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ഇത് 11 ലക്ഷം ബാരല്‍ കൂടുതലാണ്. അരാംകോ ഓഹരികള്‍ ഇനീഷ്യല്‍ പബ്‌ളിക് ഓഫറിംഗിലൂടെ വില്‍പ്പന നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അരാംകോയുടെ ഉല്‍പ്പാദന ചെലവും ഊര്‍ജ ശ്രോതസുകളും സംബന്ധിച്ച വിശദാംശം പുറത്തുവിട്ടത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.