Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിത കൗണ്‍സില്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വനിത കൗണ്‍സില്‍ രൂപികരിച്ചു. മലാസ് മസാല സോണ്‍ ഓഡിറ്റോറിയത്തചന്റ നടന്ന യോഗത്തിലാണ് കമ്മറ്റി രൂപീകരിച്ചത്. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുഹമ്മദലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. പാചക വിദഗ്ദയും പരസ്യ കമ്പനികളില്‍ ഫുഡ് സ്‌റ്റൈലിസ്റ്റുമായ ലിസ ജോജി ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ കമ്മറ്റി സെക്രട്ടറി സാബു ഫിലിപ്പിന്റെ ആമുഖ പ്രഭാഷണം നടത്തി.

ഡബ്യൂ. എം . എഫ് വിമന്‍സ് വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവ വിശദീകരിച്ചു. ഭാരവാഹികളെ ഡബ്യൂ. എം. എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി വിമന്‍സ് കോഡിനേറ്റര്‍ ആനി സാമുവലിന്റെ നേതൃത്വത്തില്‍ തെരെഞ്ഞെടുത്തു.

വല്ലി ജോസ് (പ്രസിഡന്റ്) ഡോ.സീമ മുഹമ്മദ്, ജില്ലി പോള്‍ പുതുശേരി (വൈസ് പ്രസിഡന്റ്) അഞ്ചു അനിയന്‍ (ജനറല്‍ സെക്രട്ടറി), ബിന്‍സി ജാനിഷ്, ജീവ ചാക്കോ (ജോയിന്റ് സെക്രട്ടറിമാര്‍ ) ഷിജിമോള്‍ സിബി (ട്രഷറര്‍), ഷാലിമ റാഫി (മലയാള മിഷന്‍ കോഡിനേറ്റര്‍), ഷിനു നവീന്‍ (ആര്‍ട്‌സ് & പോര്‍ട്‌സ്), ജാസ്മിന്‍ (കള്‍ച്ചറല്‍ കോഡിനേറ്റര്‍), ബിജി ബെന്നി (ഹെല്‍ത് കോഡിനേറ്റര്‍), സബ്‌റിന്‍ ഷംനാസ് (വിമന്‍സ് യൂത്ത് ഫോറം) എന്നിവര്‍ ഉള്‍പ്പടെ പന്ത്രണ്ട് അംഗ എക്‌സികൂട്ടിവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍ക്ക് സൗദി കോഡിനേറ്റര്‍ ശിഹാബ് കൊട്ടുകാട്, സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ജലീല്‍ പള്ളാത്തുരുത്തി, ട്രഷറര്‍ റിജോഷ് കടലുണ്ടി, വൈസ് പ്രസിഡന്റ് ഇലിയാസ് കാസര്‍കോഡ്, നിഹ്മത്തുള്ള, സാം സാമുവല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിമന്‍സ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് വല്ലി ജോസ് വിശദീകരിച്ചു. ആനി സാമുവല്‍ സ്വാഗതവും അഞ്ചു അനിയന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top