റിയാദ്: അന്താരാഷ്ട്ര രക്ത ദാന ദിനത്തിന്റെ ഭാഗമായി ‘ജീവരക്തം പകരാം’ കാമ്പയിനോടനുബന്ധിച്ച് സഫ മക്ക പോളിക്ലിനിക്കും നെസ്‌റ്റോ ഹൈപ്പെര്‍മാര്‍കറ്റ് ഗ്രൂപ്പും സംയുകതമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാമ്പ് നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് റീജിണല്‍ ഡയറക്ടര്‍ മുഹമ്മദ് ഫാസില്‍, സഫ മക്ക പ്രതിനിധി യഹിയ ചെമ്മാണിയോട് എന്നിവര്‍ രക്തം നല്‍കി ഉദ്ഘാടനം ചെയ്തു.
സഫാമക്കയുമായി കൈകോര്‍ത്ത് ആരോഗ്യ ബോധവത്കരണ പരിപാടികളും ജീവനക്കാരെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ത്രൈമാസ രക്തദാന കാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും നെസ്‌റ്റോ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇമ്രാന്‍ സേട്ട് പറഞ്ഞു,
നെസ്‌റ്റോ ബത്ഹ ബ്രാഞ്ച് മാനേജര്‍ പി.സി മുസ്തഫ, ക്ലസ്റ്റര്‍ മാനേജര്‍ നിലാസ് നയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുു. ഇരുസ്ഥാപങ്ങളുടെയും വിവിധ ബ്രാഞ്ചുകളില്‍ നിന്നായി നൂറോളം ആളുകള്‍ രക്തദാനം നിര്‍വഹിച്ചു.ന രക്തം ദാനം ചെയ്തവര്‍ക്ക് പ്രശംസാ പത്രം സമ്മാനിക്കുമെന്ന് ക്യാമ്പ് കോഓഡിനെറ്റര്‍ നൗഫല്‍ പാലക്കാടന്‍ പറഞ്ഞു.
ഇംമതിയാസ്, ജാഫര്‍ അബ്ദുസ്സലാം, സാഹിര്‍ നാണി, ആഷിക് നിലമ്പൂര്‍, ബഷീര്‍ കെ.ടി, അവിനാഷ് സല്യന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.